മോഡലും നടിയുമായ പാർവതി നായർ സൗത്ത് ഇന്ത്യൻ പ്രേക്ഷകർക്ക് ഏറെ പരിചയമുള്ള നടിയാണ്. സോഫ്റ്റ്വെയർ പ്രൊഫഷണലായി കരിയർ ആരംഭിച്ച പാർവതി മിസ് കർണാടക, മിസ് നേവി ക്വീൻ എന്നീ പട്ടങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. വി കെ പ്രകാശ് ഒരുക്കിയ പോപ്പിൻസ് എന്ന മലയാള ചലച്ചിത്രത്തിലൂടെ അഭിനയ രംഗത്ത് തുടക്കം കുറിച്ച നടി സ്റ്റോറി കതേ, യെന്നൈ അറിന്താൽ, ഉത്തമവില്ലൻ, ജെയിംസ് ആൻഡ് ആലീസ്, നിമിർ, നീരാളി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ആദ്യ ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കഥ പറയുന്ന 83 എന്ന ചിത്രത്തിൽ സുനിൽ ഗവാസ്കറുടെ ഭാര്യയുടെ റോളിലൂടെ ഹിന്ദിയിലേക്കും പാർവതി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ്. സ്വിമ്മിങ് പൂളിൽ ഗ്ലാമറസ് ലുക്കിൽ എത്തിയിരിക്കുന്ന ചിത്രങ്ങളാണ് താരം പങ്ക് വെച്ചിരിക്കുന്നത്. ഐഡ യോനയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്, കോൺറാഡ് ബെംഗളൂരൂവാണ് ലൊക്കേഷൻ. ആകാശ് ഭട്ടാചാര്യയാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.
View this post on Instagram
സിനിമകൾക്ക് പുറമേ, 2013 ൽ അമൃത ടെലിവിഷനിൽ നടന്ന മോഡലിംഗ് അടിസ്ഥാനമാക്കിയുള്ള ആദ്യ മലയാളം റിയാലിറ്റി ഷോ, സൂപ്പർ മോഡേൽസിൽ ജഡ്ജിയായി. കൂടാതെ 2013ൽ വിനീത് ശ്രീനിവാസന്റെ അറിയാതെ നിനയാതെ എന്ന സംഗീത ആൽബത്തിൽ അഭിനയിച്ചു. 2016 ൽ നടന്ന ചലച്ചിത്ര താരങ്ങളുടെ ക്രിക്കറ്റ് ലീഗ് സമയത്ത് കർണാടക ബുൾഡോസർ ടീമിന്റെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു പാർവ്വതി. ദക്ഷിണേന്ത്യയിൽ ഉടനീളമുള്ള സംഘത്തിന്റെ ക്രിക്കറ്റ് ലീഗിൽ പങ്കെടുത്തു.