മോഡലും നടിയുമായ പാർവതി നായർ സൗത്ത് ഇന്ത്യൻ പ്രേക്ഷകർക്ക് ഏറെ പരിചയമുള്ള നടിയാണ്. സോഫ്റ്റ്വെയർ പ്രൊഫഷണലായി കരിയർ ആരംഭിച്ച പാർവതി മിസ് കർണാടക, മിസ് നേവി ക്വീൻ എന്നീ പട്ടങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. വി കെ പ്രകാശ് ഒരുക്കിയ പോപ്പിൻസ് എന്ന മലയാള ചലച്ചിത്രത്തിലൂടെ അഭിനയ രംഗത്ത് തുടക്കം കുറിച്ച നടി സ്റ്റോറി കതേ, യെന്നൈ അറിന്താൽ, ഉത്തമവില്ലൻ, ജെയിംസ് ആൻഡ് ആലീസ്, നിമിർ, നീരാളി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ആദ്യ ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കഥ പറയുന്ന 83 എന്ന ചിത്രത്തിൽ സുനിൽ ഗവാസ്കറുടെ ഭാര്യയുടെ റോളിലൂടെ ഹിന്ദിയിലേക്കും പാർവതി അരങ്ങേറ്റം കുറിക്കുകയാണ്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ്. കൊറോണ ടൈമിൽ ആഘോഷിക്കുവാൻ തീരുമാനിച്ചു എന്ന വരിയോടെയാണ് താരം ഫോട്ടോസ് പങ്ക് വെച്ചിരിക്കുന്നത്. എന്നാൽ താൻ വെറുതെ പറഞ്ഞതാണെന്നും ഷീ അവാർഡിന് ഇടയിൽ ലഭിച്ച ചെറിയൊരു ഇടവേളയാണ് ഇതെന്നും സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്നും താരം കുറിച്ചു.