‘പട്ടരുടെ മട്ടന്‍ കറി’ എന്ന സിനിമ ബ്രാഹ്മണരെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നു ആരോപിച്ച് സിനിമക്കെതിരെ ഓള് കേരള ബ്രാഹ്മിണ്‍സ് അസോസിയേഷന് രംഗത്ത്. കേരള ബ്രാഹ്മണ സഭ സിനിമയുടെ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡിന് പരാതി നല്കി. തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് സിനിമയുടെ തലക്കെട്ടെന്നു പരാതിയില്‍ പറയുന്നു.
സസ്യാഹാരികളാണ് ബ്രാഹ്മണര്‍. ‘പട്ടര്’ , ‘മട്ടന്‍’ തുടങ്ങിയ വാക്കുകള്‍ ഒരേ പോലെ ഉപയോഗിക്കുന്നതിലൂടെ ബ്രാഹ്മണരെ അപമാനിക്കുകയാണ് ചെയ്യുന്നത്. ചാതുർവർണ്യത്തിൽ ആദ്യത്തെ വർണത്തിൽ വരുന്ന വ്യക്തിയെ സൂചിപ്പിക്കുന്ന നാമമാണ് ബ്രാഹ്മണൻ.പട്ടര് എന്ന പേര് തന്നെ ബ്രാഹ്മണരെ അപാനിക്കുന്നതാണെന്നും ബ്രാഹ്മണ സഭ സംസ്ഥാന അധ്യക്ഷന്‍ കരിമ്ബുഴ രാമന് പരാതിയില്‍ പറഞ്ഞു. ഇതിനാല്‍ സിനിമക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നും നല്കിയിട്ടുണ്ടെങ്കില് അത് റദ്ദാക്കണമെന്നും പരാതിയില്‍ പറയുന്നു.
അതെ പോലെ, പ്രതിഷേധത്തെ തുടര്‍ന്ന് സിനിമയുടെ പേര് മാറ്റിയതായി സംവിധായകന് അര്ജുന് ബാബു പറഞ്ഞു. കാസ്കേഡ് ആഡ് ഫിലിംസിന്റെ ബാനറില്‍ ബ്ലാക്ക് മുണ് സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന സിനിമയാണ് പട്ടരുടെ മട്ടന്‍ കറി.സിനിമയുടെ തിരക്കഥയും സംവിധാനവും. അര്ജുന് ബാബു ആണ്.നരാഗേഷ് വിജയ് ക്യാമറ കൈകാര്യം ചെയ്യും.കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവാഗതനായ സുഖോഷ് ആണ്.