ധനുഷ് ഇരട്ട വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പട്ടാസ്. ആര്‍എസ് ദുരൈ സെന്തില്‍ കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നാളെ പ്രദർശനത്തിനെത്തും. ടോമിച്ചൻ മുളകുപ്പാടത്തിന്റെ ഉടമസ്ഥതയിലുള്ള മുളകുപ്പാടം ഫിലിംസാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. സ്നേഹ, മെഹ്രീന്‍ പിര്‍സാദ, ജഗപതി ബാബു, മുനിഷ്കാന്ത് എന്നിവരാണ് മറ്റ് താരങ്ങള്‍. കൊടി എന്ന ചിത്രത്തിന് ശേഷം ധനുഷും, ദുരൈ സെന്തില്‍ കുമാറും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. വിവേക്-മെര്വിന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഓം പ്രകാശ് ആണ്.സത്യ ജ്യോതി ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ധനുഷിനെ കുറിച്ച് ചിത്രത്തിലെ നായികമാരിൽ ഒരാളായ മെഹ്റീൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുകയാണ്.
ഒറ്റ ടേക്കിൽ ഓരോ സീനും പൂർത്തിയാക്കുന്ന ആളാണ് ധനുഷ്. അദ്ദേഹം ചെയ്യുന്ന ഓരോ കാര്യത്തിലും മികവ് പുലർത്തുന്നുണ്ട്. ‘ആക്ഷൻ’ ‘കട്ട്’ എന്നീ രണ്ട് വാക്കുകൾക്ക് ഇടയിൽ മാജിക് തീർക്കുന്നയാളാണ് അദ്ദേഹം. ആ ഒരു ഇടവേളയിൽ നിരവധി ഭാവങ്ങളാണ് അദ്ദേഹമേകുന്നത്. അത്തരത്തിൽ ഒരു താരത്തിനൊപ്പം അഭിനയിക്കുമ്പോൾ നമുക്ക് പലതും പഠിക്കാനാകും.