നവാഗതനായ വിവേക് ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അതിരൻ.മികച്ച റിപ്പോർട്ടുകളുമായി ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.ചിത്രത്തിലെ പവിഴമഴ എന്ന ഗാനം ഇപ്പോൾ റിലീസ് ആയിരിക്കുകയാണ്. പി എസ് ജയഹരി ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. വിനായക് ശശികുമാർ രചന നിർവഹിച്ച ഹരിശങ്കർ ആലപിച്ച ചിത്രത്തിലെ പവിഴമഴ എന്ന ഗാനം റിലീസിന് മുൻപ് തന്നെ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതിന്റെ വീഡിയോ സോങ് ആണ് ഇപ്പോൾ റിലീസ് ആയിരിക്കുന്നത്. ഗാനം കാണാം.