പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയും അവതാരികയുമാണ് പേളി മാണി. അവതാരിക എന്ന നിലയില്‍ പ്രേക്ഷകര്‍ക്കിടയില്‍ തിളങ്ങി നില്ക്കുന്ന സമയത്താണ് പേളി ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലത്തുന്നത്. ബിഗ് ബോസിലൂടെ പേളിയും ശ്രീനിഷും പരിചയപ്പെടുകയും പ്രണയത്തിലാവുകയും തുടര്‍ന്ന് 2019 മേയ് അഞ്ചിന് ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഏറെ ആരാധകരുള്ള പേളിയ്ക്കും ശ്രീനിഷിനും ഈ വര്‍ഷം മാര്‍ച്ച് 20 ന് ഒരു പെണ്‍കുഞ്ഞ് ജനിച്ചു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളാണ് ഇരുവരും. കൂടാതെ പേളിക്ക് ഒര് യൂട്യൂബ് ചാനലുമുണ്ട്. അതില്‍ കൂടെ വിശേഷങ്ങള്‍ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. മകളുടെ ബര്‍ത്ത് സ്റ്റോറി ആരാധകര്‍ക്കായി പേളി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. മകളുടെ വിശേഷങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഇരു കൈകളും നീട്ടി സ്വകരിച്ചിരുന്നു.
ഇപ്പോഴിതാ സാരിയില്‍ കിടിലന്‍ ലുക്കിലാണ് പേളി എത്തിയിരിക്കുന്നത്. താരം പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ ഇതിനോടകം വൈറലാണ്. ശിവകാമി ദേവിയെ പോലെയുണ്ട് എന്നാണ് ആരാധകരുടെ കമന്റ്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് നിരവധി ലൈക്കുകളും കമന്റുകളുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.