രസകരമായ വീഡിയോകളിലൂടെയും ചിന്തകളിലൂടെയും നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് പേളി മാണി. മലയാളികളുടെ പ്രിയപ്പെട്ട നടി എന്നതിനേക്കാൾ അവതാരക കൂടിയാണ് പേളി മാണി. പേളി മാണിയും ഭർത്താവ് ശ്രീനിഷും മകൾ നിലയും പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടവരാണ്. ഇപ്പോൾ ജീവിതത്തിലെ സന്തോഷകരമായ ഒരു വാർത്ത കൂടി ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് പേളി മാണി. താൻ വീണ്ടും അമ്മയാകാൻ പോകുന്നെന്ന സന്തോഷവാർത്തയാണ് പേളി മാണി തന്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
ഭർത്താവ് ശ്രീനിഷ് അരവിന്ദും മകൾ നിലയും പേളിയുടെ വയറിൽ ഒരുമിച്ച് ചുംബിക്കുന്നതിന്റെ ഫോട്ടോകൾ പങ്കുവെച്ചാണ് ഗർഭിണിയാണെന്ന സന്തോഷവാർത്ത പേളി അറിയിച്ചത്. അതിനു മുമ്പേ ഗർഭിണിയാണെന്ന കാര്യം അറിയിച്ചു കൊണ്ട് ഒരു കുടുംബചിത്രവും പേളി പങ്കുവെച്ചിരുന്നു. ‘അമ്മയുടെ വയറ്റിൽ കുഞ്ഞുവാവ, ഡാഡിയുടെ വയറ്റിൽ ദോശ’ എന്ന അടിക്കുറിപ്പ് നൽകി ആയിരുന്നു ഈ ചിത്രം പങ്കുവെച്ചത്. . “മനോഹരമായ ഈ വാര്‍ത്ത നിങ്ങളുമായി പങ്കുവെക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഞങ്ങള്‍ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. നിങ്ങള്‍ ഏവരുടെയും അനുഗ്രഹം വേണം”. മൂന്ന് മാസം ഗര്‍ഭിണിയാണ് താനെന്നും ഹാഷ് ടാഗിലൂടെ പേളി അറിയിച്ചിട്ടുണ്ട്.നിരവധി പേരാണ് പേർളിയുടെ ഇ പോസ്റ്റിന് താഴെ ആശംസയുമായി എത്തുന്നത്.
ബിഗ് ബോസ് സീസൺ 2ൽ മത്സരാർത്ഥി ആയി എത്തിയപ്പോൾ ആയിരുന്നു പേളി മാണിയും ശ്രീനിഷ് അരവിന്ദും പ്രണയത്തിൽ ആയത്. പിന്നീട് ഇരുവരും വിവാഹിതരായി. കുടുംബവിശേഷങ്ങൾ തങ്ങളുടെ യുട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുള്ള ഇവർക്ക് നിരവധി ആരാധകരാണുള്ളത്. മകൾ നിലയുടെ വിശേഷങ്ങളും ഇവർ യുട്യൂബിലൂടെ പങ്കുവെക്കാറുണ്ട്. പേളി പങ്കുവെയ്ക്കുന്ന എല്ലാ വിശേഷങ്ങളും സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോൾ പേളി പങ്കുവെച്ച പുതിയ വിശേഷം കേട്ട ആരാധകർ ആശംസകൾ കൊണ്ട് തങ്ങളുടെ പ്രിയതാരത്തെ മൂടുകയാണ്.