ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെയാണ് പേളിയും ശ്രീനിഷും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. ഇതേത്തുടര്‍ന്ന് 2019 മേയ് അഞ്ചിന് ഇരുവരും വിവാഹിതരായി. ഈ വര്‍ഷം മാര്‍ച്ച് 20നായിരുന്നു നിലയുടെ ജനനം. ഏറെ ആരാധകരുള്ള പേളിയ്ക്കും ശ്രീനിഷിനും സോഷ്യല്‍ മീഡിയയില്‍ പേളിഷ് എന്നാണ് ആരാധകര്‍ നല്കിയ വിളിപ്പേര്. മകളുടെ ബര്‍ത്ത് സ്റ്റോറി ആരാധകര്‍ക്കായി പേളി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. മകളുടെ വിശേഷങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഇരു കൈകളും നീട്ടി സ്വകരിക്കുന്നുണ്ട്.
ഇപ്പോളിതാ മകള്‍ക്കൊപ്പമുളള ഡബ്സ്മാഷ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് പേളി മാണി. അമ്മയോട് ചേര്‍ന്നു കിടക്കുന്ന കുഞ്ഞു നില ഇടയ്ക്ക് ചിരിക്കുന്നുമുണ്ട്. സിനിമാ താരങ്ങള്‍ അടക്കമുളളവരാണ് മകള്‍ക്കൊപ്പമുളള പേളിയുടെ വീഡിയോയ്ക്ക് കമന്റുമായി എത്തിയിട്ടുള്ളത്.
View this post on Instagram
‘അവളെ ആദ്യമായി ഞങ്ങള്‍ കയ്യിലെടുത്തപ്പോള്‍ ചന്ദ്രനെ കയ്യില്‍ പിടിച്ചിരിക്കുന്ന പോലത്തെ അനുഭവമാണ് ഞങ്ങള്‍ക്കുണ്ടായത്. വളരെ വിലപ്പെട്ടത്. അത്തരമൊരു സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. അത് ശുദ്ധവും ദൈവികവുമായി അനുഭവപ്പെട്ടു. അതിനാലാണ് ചന്ദ്രന് എന്നര്‍ഥം വരുന്ന നില എന്ന പേര് അവള്‍ക്ക് നല്‍കിയത്.” എന്നാണ് പേളി തന്റെ മകളുടെ പേരിനൊപ്പം കുറിച്ചത്.
View this post on Instagram