നടിയും അവതാരികയുമായുമൊക്കെ മലയാളികളുടെ പ്രിയങ്കരിയാണ് പേളി മാണി. ബിഗ്ബോസ് മലയാളം സീസണ് 2ല്‍ എത്തിയതോടെ പേളിയ്ക്ക് ആരാധകരേറി. അതിനു പിന്നാലെ പേളി ബോളിവുഡിലേക്കും എത്തി. സോഷ്യല്‍ മീഡിയയിലും സജീവമാണ് പേളി. ബിഗ് ബോസ്സിലെ തന്നെ മറ്റൊരു മത്സരാര്‍ത്ഥി ആയ ശ്രീനിഷുമായി പ്രണയത്തിലായ പേളി ഷോ കഴിഞ്ഞപ്പോള്‍ വിവാഹിതരായി. ഇവര്‍ക്ക് പിന്നീട് നില എന്ന മകളും ജനിച്ചിരുന്നു.
സൈമ അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കാന്‍ നില മോളുമായുള്ള പേളിഷിന്റെ യാത്ര ഈ അടുത്ത ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സൈമ അവാര്‍ഡ് ഫങ്ങ്ഷനില് പേര്‍ളി അതീവ സുന്ദരിയായി നില മോള്‍ക്കൊപ്പം റെഡ് കാര്‍പെറ്റില്‍ നില്ക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പര്‍പ്പിള്‍ നിറത്തിലുള്ള സ്ലീവ് ലെസ് ഗൗണില്‍ മകള്‍ നിലയ്ക്കും ശ്രീനിക്കുമൊപ്പമാണ് പേളി എത്തിയത്.
View this post on Instagram
താരത്തിന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ടും തുടര്‍ന്നുള്ള വിശേഷങ്ങളും എല്ലാം സോഷ്യല്‍ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. താരത്തിന്റെ ഗര്‍ഭകാലത്തെ പോസ്റ്റുകള്‍ എല്ലാം വാര്‍ത്തകളില്‍ ഇടം നേടുന്നത് പതിവായിരുന്നു. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ സാരിയിൽ ഏറെ മനോഹാരിയായി എത്തുന്ന താരത്തിന്റെ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുകയാണ്. ജിക്സൺ ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.