മലയാളികൾക്ക് സുപരിചിതയായ നടിയും മോഡലും അവതാരികയുമൊക്കയാണ് പേർളി മാണി. ബിഗ് ബോസ് എന്ന ഷോയിലൂടെ വന്ന് ശ്രീനിഷ് അരവിന്ദിനെ പ്രണയിച്ച് വിവാഹം കഴിച്ചപേളിയും ശ്രീനിയും അവരുടെ ആദ്യത്തെ കൺമണിയെ വരവേൽക്കുവാൻ ഒരുങ്ങുകയാണ്. അതിനിടയിൽ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമാകുകയാണ് പേളിയുടെ സഹോദരി റേച്ചൽ മാണിയുടെ ക്യൂട്ട് ചിത്രങ്ങൾ.
ഇൻസ്റ്റഗ്രാമിൽ സജീവമാണ് താരം. പേർളിയെ സഹോദരി കടത്തി വെട്ടുമോ എന്ന സംശയത്തിലാണ് ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുകള്‍ കണ്ട ആരാധകര്‍ ചോദിക്കുന്നത്. റേച്ചല്‍ മാണി പങ്കു വയ്ക്കുന്ന ചിത്രങ്ങളൊക്കെ ഇന്‍സ്റ്റാഗ്രാമില്‍ വളരെപ്പെട്ടന്ന് തന്നെ തരംഗമാകറുണ്ട്. ഫാഷന്‍ ഡിസൈനറായ റേച്ചൽ മാണിയുടെ വസ്ത്രങ്ങളിലാണ് ആരാധകരുടെ കണ്ണുകള്‍ എപ്പോഴും ഉടക്കാറുള്ളത്.