മകള്‍ നില ജനിച്ചശേഷം പേളി മാണിയും ശ്രീനിഷും നിലയ്ക്കൊപ്പമുളള സന്തോഷ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കുന്നത് പതിവാണ്. ഇപ്പോഴിതാ തങ്ങളുടെ സുഹൃത്തിന്റെ ബേബി ഷവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഇവര്‍. നിലയ്ക്കൊപ്പമാണ് ഇരുവരും പോയത്. കുഞ്ഞു നിലയായിരുന്നു പാര്‍ട്ടിയില്‍ താരം.
View this post on Instagram
ഫോട്ടോഗ്രാഫറായ ജിക്സന്റേയും സിജ രാജന്റേയും ബേബി ഷവര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനാണ് ഇവരെത്തിയത്. നില അവളുടെ കൂട്ടുകാരിക്കായുള്ള കാത്തിരിപ്പിലാണെന്ന് പേളി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രത്തിനൊപ്പം കുറിച്ചു.
View this post on Instagram
ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെയാണ് പേളിയും ശ്രീനിഷും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. ഇതേത്തുടര്‍ന്ന് 2019 മേയ് അഞ്ചിന് ഇരുവരും വിവാഹിതരായി. ഈ വര്‍ഷം മാര്‍ച്ച് 20നായിരുന്നു നിലയുടെ ജനനം. ഏറെ ആരാധകരുള്ള പേളിയ്ക്കും ശ്രീനിഷിനും സോഷ്യല്‍ മീഡിയയില്‍ പേളിഷ് എന്നാണ് ആരാധകര്‍ നല്കിയ വിളിപ്പേര്. മകളുടെ ബര്‍ത്ത് സ്റ്റോറി ആരാധകര്‍ക്കായി പേളി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. മകളുടെ വിശേഷങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഇരു കൈകളും നീട്ടി സ്വകരിക്കുന്നുണ്ട്.
View this post on Instagram