കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ബിഗ് ബോസ് മത്സരാർത്ഥികളായ പേർളിയും ശ്രീനിഷ് അരവിനന്ദും വിവാഹിതരായി. എറണാകുളം സിയാൽ കൺവെൻഷൻ സെന്ററിൽ വച്ചാണ് വിവാഹ സൽക്കാര ചടങ്ങുകൾ നടന്നത്. ക്രിസ്ത്യൻ ആചാരപ്രകാരം ആണ് വിവാഹച്ചടങ്ങുകൾ നടന്നത്. .ഇതിനുശേഷം മെയ് എട്ടിന് പാലക്കാട് ഹിന്ദു ആചാരപ്രകാരവും വിവാഹം നടക്കും. മലയാളത്തിലെ ബിഗ് ബോസിൻറെ ആദ്യ പതിപ്പിലെ മത്സരാർത്ഥികളാണ് ശ്രീനിഷും പേർളിയും .ഇരുവരും തമ്മിൽ മത്സരത്തിനിടയിൽ പ്രണയം സംഭവിക്കുകയായിരുന്നു .എന്നാൽ ഇത് മത്സരത്തിന്റെ ഭാഗമായുള്ള തന്ത്രമാണോ എന്നുപോലും ചിലർ അന്ന് സംശയിച്ചിരുന്നു.ഇവർക്കുള്ള മറുപടി ആണ് ഇവരുടെ വിവാഹം.
സിനിമാ, ടെലിവിഷന്‍ മേഖലയിലെ അപൂര്‍വ്വം സുഹൃത്തുക്കള്‍ക്ക് മാത്രമായിരുന്നു ക്ഷണം. സിനിമാരംഗത്തുനിന്ന് മമ്മൂട്ടി, ടൊവീനോ തോമസ്, ദീപ്തി സതി, ഷോണ്‍ റോമി എന്നിവരൊക്കെ ചടങ്ങില്‍ പങ്കെടുത്തു. വിവാഹത്തിന്റെ വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ്.വീഡിയോ കാണാം