നടിയും അവതാരികയുമായുമൊക്കെ മലയാളികളുടെ പ്രിയങ്കരിയാണ് പേളി മാണി. ബിഗ്ബോസ് മലയാളം സീസണ് 2ല്‍ എത്തിയതോടെ പേളിയ്ക്ക് ആരാധകരേറി. അതിനു പിന്നാലെ പേളി ബോളിവുഡിലേക്കും എത്തി. സോഷ്യല്‍ മീഡിയയിലും സജീവമാണ് പേളി. ബിഗ് ബോസ്സിലെ തന്നെ മറ്റൊരു മത്സരാര്‍ത്ഥി ആയ ശ്രീനിഷുമായി പ്രണയത്തിലായ പേളി ഷോ കഴിഞ്ഞപ്പോള്‍ വിവാഹിതരായി. ഇവര്‍ക്ക് പിന്നീട് നില എന്ന മകളും ജനിച്ചിരുന്നു.
സൈമ അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കാന്‍ നില മോളുമായുള്ള പേളിഷിന്റെ യാത്ര കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ സൈമ അവാര്‍ഡ് ഫങ്ങ്ഷനില് പേര്‍ളി അതീവ സുന്ദരിയായി നില മോള്‍ക്കൊപ്പം റെഡ് കാര്‍പെറ്റില്‍ നില്ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പര്‍പ്പിള്‍ നിറത്തിലുള്ള സ്ലീവ് ലെസ് ഗൗണില്‍ മകള്‍ നിലയ്ക്കും ശ്രീനിക്കുമൊപ്പമാണ് പേളി ചിത്രങ്ങളിലുള്ളത്.
എന്തായാലും ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ പേളി തന്റെ എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്ക് വെക്കാറുണ്ട്. കോവിഡ് മൂലം രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കഴിഞ്ഞ ദിവസം സൈമ അവാര്‍ഡ് നടന്നത്. നിരവധി താരങ്ങളാണ് അവാര്‍ഡ് നൈറ്റില്‍ പങ്കെടുത്തത്. കുഞ്ചാക്കോ ബോബന്, സാനിയ അയ്യപ്പന്, പ്രാര്‍ത്ഥന ഇന്ദ്രജിത്ത്, അന്ന ബെന്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പമാണ് പേളി മാണിയും പങ്കെടുത്തത്.