Categories: MalayalamNews

‘എന്റെ പ്രിയപ്പെട്ടവന്‍, ഒരു കോടി ജനഹൃദയങ്ങളില്‍ നീ ജയിച്ചു’; റിയാസിനെ പിന്തുണച്ച് പേളി മാണി

ബിഗ് ബോസ് സീസണ്‍ ഫോര്‍ വിജയിയായി ദില്‍ഷ പ്രസന്നനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വിജയിക്കുന്നത്. റിയാസ് വിജയിക്കുമെന്നായിരുന്നു ഒരുവിധം ആളുകള്‍ എല്ലാം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അവസാന റൗണ്ടില്‍ റിയാസ് പുറത്താകുകയും ദില്‍ഷയും ബ്ലെസ്ലിയുമായുള്ള പോരാട്ടം കനക്കുകയുമായിരുന്നു. ഒടുവിലാണ് വിജയിയായി ദില്‍ഷയെ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ റിയാസിനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് പേളി മാണി.

റിയാസ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയ്ക്കാണ് പേളി കമന്റ് ചെയ്തിരിക്കുന്നത്.
റിയാസ് പുറത്ത് ആയ ശേഷം മോഹന്‍ലാലിന്റെ അടുത്തേക്ക് വരുമ്പോള്‍ ഉള്ള വിഡിയോ ആണ് പോസ്റ്റ് ചെയ്തത്.’ദേ കേട്ടായിരുന്നോ, ഈ ബഹളം, എവിടെങ്കിലും കേട്ടോ, കപ്പ് കിട്ടിയപ്പോള്‍ കേട്ടായിരുന്നോ, അത്രേയുള്ളൂ, എന്നാണ് ക്യാപ്ഷന്‍ നല്‍കിയത്. അതിന് കമന്റ് പേര്‍ളി നല്‍കിയത് ഇങ്ങനെ, എന്റെ പ്രിയപ്പെട്ടവന്‍, പ്രിയപ്പെട്ടവര്‍ ഒരിക്കലും ബിഗ്ബോസില്‍ ജയിക്കില്ല, ഒരു കോടി ജനഹൃദയങ്ങളില്‍ നീ ജയിച്ചു’, പേര്‍ളിയുടെ കമന്റിന് താഴെയും നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.

ബ്ലെസ്ലിയെയും റിയാസിനെയും പിന്നിലാക്കിയാണ് ദില്‍ഷ ബിഗ് ബോസ് കിരീടം സ്വന്തമാക്കുന്നത്. ബ്ലെസ്ലിയാണ് റണ്ണറപ്പ്. റിയാസ് സലീമാണ് സെക്കന്‍ഡ് റണ്ണറപ്പായത്. ധന്യ, ദില്‍ഷ, ലക്ഷ്മി പ്രിയ, സൂരജ്, റിയാസ്, ബ്ലെസ്ലി എന്നിവരാണ് 100 ദിവസം പൂര്‍ത്തിയാക്കി ഫൈനല്‍ സിക്‌സില്‍ എത്തിയ മത്സരാര്‍ത്ഥികള്‍.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago