ലോകം മുഴുവനുമുള്ള മമ്മൂട്ടിയുടെ ആരാധകരരും സിനിമാ പ്രേമികളും വന്‍ പ്രതീക്ഷയോടെയാണ് ‘പേരന്പ്’ കാണാന്‍ കാത്തിരിക്കുന്നത്. താരത്തിന്റെ അഭിനയ വഴക്കത്തിന്റെ തിളക്കമുള്ള ഏടാകും ഈ തമിഴ് ചിത്രമെന്നാണ് കരുതപ്പെടുന്നത്. ചിത്രം ഫെബ്രുവരി ഒന്നിനാണ് തിയേറ്ററുകളില്‍ എത്തുന്നത്.
ചിത്രത്തില്‍ അമുധന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്.
ദേശീയ അവാര്‍ഡ് ജേതാവായ സാധനാ സര്‍ഗം ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി വേഷമിടുന്നു. അഞ്ജലിയാണ് നായിക. നാല്പ്പത്തിയൊമ്ബതാമത് ഇന്റെര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ ഇന്ത്യന്‍ പനോരമ സെക്ഷനിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗോവയില്‍ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. കഴിഞ്ഞ ദിവസം കേരളത്തിൽ നടന്ന ആദ്യ പ്രിവ്യൂ ഷോയ്ക്കും ഗംഭീര പ്രതികരണമാണ് ലഭിച്ചത് .യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.
ചിത്രത്തിലെ പുതിയ ടീസർ കാണാം