കണ്ടിറങ്ങിയ ഓരോരുത്തരും മികച്ച അഭിപ്രായം മാത്രം പങ്കുവെച്ച മമ്മൂട്ടി ചിത്രം പേരൻപിന് ഇന്ന് വൈകിട്ട് ചെന്നൈയിൽ വെച്ച് പ്രീമിയർ ഷോ നടത്തുന്നു. തമിഴ് സിനിമ ലോകത്തെ പല പ്രമുഖരും നിരൂപകരും എത്തിച്ചേരുമെന്നാണ് അറിയുന്നത്. തമിഴിലെ നവ തലമുറ സംവിധായകരിൽ പ്രധാനിയും ദേശീയ പുരസ്കാര ജേതാവുമായ റാമാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. തെന്നിന്ത്യൻ താരസുന്ദരി അഞ്ജലിയാണ് നായിക. പ്രശസ്ത ട്രാൻസ്ജൻഡർ മോഡൽ അഞ്ജലി അമീറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അച്ഛനും മകളും തമ്മിലുള്ള ഇഷ്ടത്തിന്റെയും അതുമായി ബന്ധപ്പെടുന്ന സംഭവവികാസങ്ങളുടെയും ചിത്രം. അമുദവൻ എന്ന ടാക്സി ഡ്രൈവറായിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. ഫെബ്രുവരി ഒന്നിന് ചിത്രം തീയറ്ററുകളിൽ എത്തും.
After star studded premiere in #Kochi, @mammukka’s @Director_Ram directed festival sensation #Peranbu to be premiered Today evening in #Chennai pic.twitter.com/76r2un84fr
— Sreedhar Pillai (@sri50) January 29, 2019