കൊറോണ കൊണ്ട് വന്ന ഭാഗ്യം എന്ന് പറഞ്ഞാൽ ഇതാണ്..! കൊറോണ മൂലം ക്വാറന്റൈനിൽ ഇരുന്ന സമയത്ത് കെ പി നൈസൽ എന്ന യുവാവ് പങ്ക് വെച്ച ഒരു വീഡിയോ അദ്ദേഹത്തെ ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമാക്കിയിരിക്കുകയാണ്. ആ വോയ്സിന് അശ്വിൻ ഭാസ്കർ എന്ന യുവാവ് മ്യൂസിക് കൂടി നൽകിയതോടെ പെർഫെക്ട് ഓക്കെ എന്ന ഗാനം സെലിബ്രിറ്റികൾ അടക്കം ഏറ്റെടുത്തു.
ഇപ്പോഴിതാ പെർഫെക്ട് മച്ചാൻ കിടിലൻ മേക്കോവറിൽ എത്തിയിരിക്കുന്ന ഫോട്ടോസും വീഡിയോസും സോഷ്യൽ മീഡിയ കീഴടക്കുകയാണ്. റെയ്ൻബോ മീഡിയക്ക് വേണ്ടി ശരത്ത് ആലിന്തറയാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. പ്രജിൻ പ്രതാപാണ് കൊറിയോഗ്രാഫി.