വനിത വിജയകുമാർ – പീറ്റർ പോൾ വിവാഹം വഴി തുറന്നത് വൻ വിവാദങ്ങളിലേക്കാണ്. ഭാര്യയായിരുന്ന ഹെലൻ എലിസബത്തിനെ നിയമപരമായി വിവാഹമോചനം നടത്താതെയാണ് പീറ്റർ പോൾ വനിതയെ വിവാഹം കഴിച്ചത് എന്നാണ് എലിസബത്ത് പറയുന്നത്.
എനിക്ക് രണ്ട് കുട്ടികളുണ്ട്. പെൺകുട്ടിയും ആൺകുട്ടിയും. പൊലീസ് സ്റ്റേഷനിൽ പോലും എനിക്ക് സഹായം ലഭിച്ചില്ല. ഇവർ എനിക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്. മാത്രമല്ല എനിക്കെതിരെയും വളരെ മോശമായ ആരോപണമാണ് നടത്തിയിരിക്കുന്നത്. ഏഴ് വർഷം മുമ്പ് ഞാൻ മറ്റൊരാളുടെ കൂടെ ഒളിച്ചോടി, ആ കാരണം കൊണ്ടാണ് എന്നെ വിട്ട് ഓടിപ്പോയതെന്നാണ് ഇവർ ആരോപിക്കുന്നത്. ഞാൻ എന്റെ ഭർത്താവിന് നല്ല ഭാര്യയും കുട്ടികൾക്ക് നല്ല അമ്മയുമാണ്. ഇതുവരെ എന്റെ ഭാഗത്തുനിന്നും ഒരു മോശം കാര്യവും ജീവിതത്തിൽ ഉണ്ടായിട്ടില്ല
ഈ ഒരു അഭിമുഖം പുറത്തിറങ്ങിയതിന് ശേഷമാണ് വനിത വിജയകുമാർ – ലക്ഷ്മി രാമകൃഷ്ണൻ വാക്പോര് ശക്തമായത്. നടി കസ്തൂരി ശങ്കറും അതിൽ പങ്ക് ചേർന്നിരുന്നു.