കാത്തിരിപ്പുകള്‍ക്കൊടുവില്‍ വിജയ് സേതുപതി ആദ്യമായി മലയാള സിനിമയിലും അഭിനയിക്കുകയാണ്. ‘മാര്‍ക്കോണി മത്തായി’ എന്ന ചിത്രത്തിലൂടം ജയറാമിനോടൊപ്പമാണ് താരം മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. മാര്‍ക്കോണി മത്തായിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. വിജയ് സേതുപതിയും ജയറാമുള്ള ചിത്രമാണ് പോസ്റ്ററിലുള്ളത്.
സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമ ചന്ദ്രന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ആത്മീയ രാജന്, ഷംന കാസിം എന്നിവര്‍ നായികമാരാവുന്നു. ഇവരെ കൂടാതെ നരേന്, അജു വര്‍ഗ്ഗീസ്, സിദ്ധാര്‍ത്ഥ് ശിവ, സുധീര്‍ കരമന, ജോയ് മാത്യു, ടിനി ടോം, ഇടവേള ബാബു, പ്രേം പ്രകാശ്, അലന്‍സിയാര്‍, മുകുന്ദന്, ശശി കലിംഗ, കലാഭവന്‍ പ്രജോദ്, രമേശ് തിലക്, അനീഷ് ഗോപാല്‍, മാമുക്കോയ, കലാഭവന്‍ പ്രജോദ്, സുര്‍ജിത്ത്, കോട്ടയം പ്രദീപ്, സജാദ് ബ്രൈറ്റ്, അനാര്‍ക്കലി, ആല്‍ഫി പഞ്ഞിക്കാരന്‍, മല്ലിക സുകുമാരന്‍, ലക്ഷ്മിപ്രിയ, സേതുലക്ഷ്മി, റീന ബഷീര്‍, ദിവ ജോസ്, ലക്ഷ്മി, ശോഭ സിംഗ്, അല്‍സ ബിത്ത്, തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു.
പ്രശസ്ത പരസ്യചിത്ര സംവിധായകനായ സനില്‍ കളത്തില്‍, റെജീഷ് മിഥില എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. സജന് കളത്തില്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. അനില്‍ പനച്ചൂരാന്,ബി കെ ഹരി നാരായണന് എന്നിവരുടെ വരികള്‍ക്ക് എം ജയചന്ദ്രന് സംഗീതം പകരുന്നു.