മിമിക്രിയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് പാഷാണം ഷാജി അഥവ സാജു നവോദയ. കോമഡി ഷോകളിലും സിനിമയിലും സാജു നവോദയ സജീവമാണ്. അമര്‍ അക്ബര്‍ അന്തോണി, വെള്ളിമൂങ്ങ, ഭാസ്കര്‍ ദി റാസ്കല്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ സാജു അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസില്‍ മത്സരിച്ചതോടെയാണ് സാജുവിന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതലായി അറിയുന്നത്.
ഭാര്യ രശ്മിയുമായിട്ടുള്ള പ്രണയ വിവാഹത്തെ കുറിച്ച് സാജു തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നുള്ള സാജുവിന്റെ ഒരു ചിത്രമാണ് വൈറലാകുന്നത്. ഭാര്യയ്ക്കൊപ്പം തുളസിമാല ധരിച്ചു നില്ക്കുന്ന സാജുവാണ് ചിത്രത്തില്‍. ചിത്രം വൈറലായതോടെ സാജുവിന്റെ രണ്ടാം വിവാഹമാണോ എന്ന ചോദ്യമാണ് ഉയരുന്നത്.
ഫോട്ടോയിലുള്ളത് ഭാര്യ രശ്മി തന്നെയാണെന്നതാണ് കൗതുകം. കസവ് മുണ്ടും നേര്യതുമണിഞ്ഞ് കഴുത്തില്‍ തുളസിമാലയുമായി നില്ക്കുന്ന സാജുവിനെയാണ് ചിത്രത്തില്‍ കാണുന്നത്. സെറ്റ് സാരിയാണ് രശ്മിയുടെ വേഷം. വിവാഹ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇരുവരും ഇങ്ങനെ ചെയ്തതെന്നാണ് ചിലര്‍ അഭിപ്രായപ്പട്ടത്. പുതിയ പരിപാടിക്ക് വേണ്ടിയാണെന്നുള്ള കമന്റുകളും ചിത്രങ്ങള്‍ക്ക് താഴെയുണ്ട്.