വളരെ അപൂര്‍വമായാണ് കുടുംബത്തോടൊപ്പമുള്ള ചിത്രം നടന് സുരേഷ് ഗോി പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം സുരേഷ് ഗോപി പങ്കുവച്ച ചിത്രമാണ് വൈറലായിരിക്കുന്നത്. മകനും നടനുമായ ഗോകുല്‍ സുരേഷ് പകര്‍ത്തിയ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഭാര്യയേയും മക്കളേയും ചേര്‍ത്ത് പിടിച്ച് ചിരിച്ചു നില്ക്കുന്ന സുരേഷ് ഗോപിയാണ് ചിത്രത്തിലെ ഹൈലൈറ്റ്.
അടുത്തിടെ സുരേഷ് ഗോപിയുടെ മകന് മാധവന്റെ പിറന്നാള്‍ കുടുംബം ആഘോഷമാക്കിയിരുന്നു. പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു. ഏതൊരച്ഛനേയും പോലെ മക്കളെ ഏറെ കരുതലോടെ കാണുന്ന പിതാവാണ് സുരേഷ് ഗോപി. ചെറിയ പ്രായത്തില്‍ കാറപകടത്തില്‍ മരിച്ച മകള്‍ ലക്ഷ്മിയെക്കുറിച്ച് പറയുമ്പോള്‍ താരം ഇപ്പോഴും വികാരാധീനനാകും. പാപ്പന് എന്ന ചിത്രത്തിന്റെ പ്രമേഷന്റെ ഭാഗമായി ഒരു ഇന്റര്‍വ്യൂവില്‍ സംസാരിച്ചപ്പോള്‍ നിറകണ്ണുകളോടെയാണ് സുരേഷ് ഗോപി മകളെ ഓര്‍ത്തത്. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
ജോഷി സംവിധാനം ചെയ്ത പാപ്പാനാണ് സുരേഷ് ഗോപിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഏറെ നാളുകള്‍ക്ക് ശേഷം സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടില്‍ ഇറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ചിന്താമണി കൊലക്കേസിന്റെ രണ്ടാ ഭാഗം ഉള്‍പ്പെടെ നിരവധി ചിത്രങ്ങളാണ് സുരേഷ് ഗോപിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.