മോഹന്‍ലാല്‍ നായകനായി എത്തിയ ആറാട്ടിനെതിരെ ആസൂത്രിത നീക്കമെന്ന് സംവിധായകന് ബി. ഉണ്ണികൃഷ്ണന്. എല്ലാ സിനിമകളും നേരിടുന്ന പ്രതിസന്ധിയാണിത്. ഇത് സിനിമാ മേഖലയെ ആകെ ദൂര വ്യാപകമായി ബാധിക്കും. സിനിമയെ വിമര്‍ശിക്കാന്‍ അവകാശമുള്ളവരാണ് പ്രേക്ഷകര്‍. എന്നാല്‍ ചിലര്‍ സിനിമ പോലും കാണാതെ വിമര്‍ശിക്കുന്നുവെന്നും ബി. ഉണ്ണികൃഷ്ണന് മാധ്യമങ്ങളോട് പറഞ്ഞു.
ഒരു സിനിമ റിലീസ് ചെയ്യുമ്പോള്‍ പ്രേക്ഷകരാണ് രാജാക്കന്മാര്. തങ്ങള്‍ അവരുടെ വിധി കാത്തു നില്ക്കുന്ന പ്രജകളാണ്. പ്രേക്ഷകരുടെ അഭിപ്രായങ്ങളെ മാനിക്കുന്നു. എന്നാല്‍ സ്ഥിതി അതല്ല. സിനിമയ്ക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. സിനിമ സ്ക്രീനില്‍ നിന്ന് ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചവരുണ്ട്. ഇതുമായി ബന്ധപ്പെട്ട് കോട്ടയ്ക്കല്‍ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും ബി. ഉണ്ണികൃഷ്ണന് ചൂണ്ടിക്കാട്ടി.
ആരാധകര്‍ തമ്മിലുള്ള യുദ്ധമാകാം. അതല്ല മറ്റെന്തെങ്കിലും കാരണമാകാം. പക്ഷേ ഒരു സിനിമയെ ഇകഴ്ത്തിക്കാണിക്കാന്‍ ശ്രമിക്കരുത്. അങ്ങനെ ചെയ്താല്‍ അത് സിനിമ മേഖലയെ ഒന്നാകെ ബാധിക്കുമെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു. അതേസമയം, പ്രേക്ഷകരില്‍ തങ്ങള്‍ക്കുള്ള വിശ്വാസം പാലിക്കപ്പെട്ടുവെന്നും ബി. ഉണ്ണികൃഷ്ണന് പറഞ്ഞു. ഒന്നര വര്‍ഷത്തോളം കാത്തിരുന്ന ശേഷമാണ് ആറാട്ട് തീയറ്ററുകളില്‍ എത്തിയിരിക്കുന്നത്. നിറഞ്ഞ സദസില്‍ കാണേണ്ട സിനിമയായതുകൊണ്ടാണ് ഒന്നര വര്‍ഷം കാത്തിരുന്നത്. തീര്‍ത്തും എന്റര്‍ടെയ്നറാണ് ചിത്രം. സീരീയസായ ഒരു വിഷയവും ചിത്രം പങ്കുവയ്ക്കുന്നില്ല. ചിത്രം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നതായും ബി. ഉണ്ണികൃഷ്ണന് കൂട്ടിച്ചേര്‍ത്തു.