Categories: MalayalamNews

അർണാബിനെതിരെ കലിപൂണ്ട് മലയാളികൾ;റിപ്പബ്ലിക് ടിവിയുടെ പ്ലെ സ്റ്റോർ റേറ്റിങ് കുത്തനെ ഇടിഞ്ഞു

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് യുഎഇ 700 കോടിയുടെ സഹായധനം പ്രഖ്യാപിച്ചുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും തുടര്‍ന്ന് അങ്ങനെയൊരു തുക പ്രഖ്യാപിച്ചിട്ടില്ലെന്ന വാര്‍ത്തയും പുറത്തുവന്നത് വന്‍ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്.

കേരളത്തിലെ പ്രളയം പോലും കാര്യമായി റിപ്പോര്‍ട്ട് ചെയ്യാത്ത ദേശീയ മാധ്യമങ്ങല്‍ 700 കോടി വിവാദം വലിയ പ്രാധാന്യത്തോടെയാണ് ചര്‍ച്ച ചെയ്തത്. വിഷയം ചര്‍ച്ച ചെയത് റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് കേരളത്തെ അധിക്ഷേപിച്ച് സംസാരിച്ചതിനേ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ അര്‍ണബിനെതിരേയും റിപ്പബ്ലിക് ടിവിക്കെതിരേയും രൂക്ഷ വിമര്‍ശനങ്ങളാണ് നടക്കുന്നത്.

Arnab Goswami

ചാനല്‍ ചര്‍ച്ച നടത്തിയ റിപ്പബ്ലിക്ക് ടിവിയുടെ ഫേസ്ബുക്ക് പേജിലും അര്‍ണാബിന്റെ പേജിലും പ്രതിഷേധമറിയിച്ച മലയാളികള്‍ ഇപ്പോള്‍ റിപ്പബ്ലിക്ക് ടിവിയുടെ ആപ്പിന് ആന്‍ഡ്രോയിഡ് പ്ലേസ്റ്റോറിലും റേറ്റിംഗ് കുറച്ച്‌ കൊണ്ടിരിക്കുകയാണ്.

ചാനലിന്റെ പ്ലേസ്റ്റോറിലെ റേറ്റിംഗ് കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അഞ്ചില്‍ ഒരു സ്റ്റാര്‍ റേറ്റിംഗ് നല്‍കിയാണ് മലയാളികള്‍ റിപ്പബ്ലിക്ക് ചാനലിനെതിരെ പ്രതിഷേധിക്കുന്നത്. നിലവില്‍ ഇന്ന് രാവിലെ 1.8 ആണ് ആപ്പിന്റെ റേറ്റിങ്ങ്.

സംഘപരിവാര്‍ ആഭിമുഖ്യം പുലര്‍ത്തുന്ന അര്‍ണാബിന്റെ ചാനലായ റിപ്പബ്ലിക്ക് ടിവിയില്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചക്കിടെയായിരുന്നു അര്‍ണാബിന്റെ വിവാദ പ്രസ്താവന.

‘നാണം കെട്ട ഇന്ത്യക്കാരുടെ കൂട്ടമാണ് ഇത്’ എന്നായിരുന്നു അര്‍ണാബിന്റെ വിവാദ പ്രസ്താവന. യുഎഇയുടെ സഹായവാഗ്ദാനവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയായിരുന്നു അര്‍ണാബ് ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയത്.

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 hours ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago