ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ജോഷി ഒരുക്കിയ ചിത്രമായിരുന്നു പൊറിഞ്ചു മറിയം ജോസ്. ചിത്രം മികച്ച പ്രതികരണങ്ങളോടുകൂടി തീയേറ്ററുകളിൽ മുന്നേറുകയാണ്.ചിത്രത്തിന്റെ പുതിയ ടീസർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ടീസർ കാണാം.2015-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ലൈല ഓ ലൈല എന്നാ ചിത്രത്തിന് ശേഷം നാലു വർഷത്തെ ഇടവേള കഴിഞ്ഞ് ജോഷി ഒരുക്കുന്ന ചിത്രമാണിത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ചലിപ്പിക്കുന്ന ഈ ചിത്രത്തിന് ക്യാമറ സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയാണ്. ചാന്ദ് വി ക്രീയേഷന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേർന്നാണ് നിർമ്മിക്കുന്നത്.