നടി രമ്യ കൃഷ്ണന്റെ കാറിൽ ചെന്നൈ പോലീസ് 108 കുപ്പി മദ്യം പിടിച്ചെടുത്തു. നടിയും സഹോദരി വിനയ കൃഷ്ണനും മാമലപുരത്ത് നിന്നും ചെന്നൈയിലേക്കുള്ള യാത്രയിലായിരുന്നു. ഡ്രൈവർ സെൽവകുമാറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. നടിയും സഹോദരിയും കുറച്ചു നേരം പോലീസ് കസ്റ്റഡിയിൽ ആയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ബാഹുബലി താരത്തിന്റെ കാർ ചെങ്കൽപ്പേട്ട് ചെക്ക് പോസ്റ്റിലാണ് പോലീസ് തടഞ്ഞത്. 96 ബിയർ ബോട്ടിലുകളും 8 ബോട്ടിൽ വൈനുമാണ് പോലീസ് പിടിച്ചെടുത്തത്. രമ്യ കൃഷ്ണൻ തന്നെയാണ് ഡ്രൈവർക്ക് ജാമ്യം എടുത്തു കൊടുത്തതെന്നും അറിയുന്നു. താരത്തിന്റെ TN07Q 0099 എന്ന നമ്പറുള്ള ഇന്നോവ ക്രിസ്റ്റയിൽ നിന്നാണ് മദ്യക്കുപ്പികൾ പിടിച്ചെടുത്തത്.