സംവിധായകന് വിഘ്നേഷ് ശിവനും നടി നയന്‍താരയ്ക്കുമെതിരെ കേസ്. ഇവരുടെ നിര്‍മാണ കമ്പനിക്ക് റൗഡി പിക്ചേഴ്സ് എന്ന് പേരിട്ടതുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് വിഘ്നേഷിനും നയന്‍താരയ്ക്കുമെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി എത്തിയത്. റൗഡികളേയും റൗഡിത്തരങ്ങളേയും പ്രേത്സാഹിപ്പിക്കുന്നതാണ് ഇവരുടെ നിര്‍മാണ കമ്പനിയുടെ പേരെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
നയന്‍താരയേയും വിജയ് സേതുപതിയേയും കേന്ദ്രകഥാപാത്രങ്ങളാക്കി വിഘ്നേഷ് ശിവന് ഒരുക്കിയ നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ വിജയമാണ് നിര്‍മാണ കമ്പനിക്ക് ഈ പേര് തെരഞ്ഞെടുക്കാനുള്ള കാരണം. പെബിള്‍സ്, റോക്കി എന്നീ ചിത്രങ്ങള്‍ റൗഡി പിക്ചേഴ്സിന്റെ ബാനറില്‍ നിര്‍മിച്ചതാണ്.