‘എന്റെ സംസാരശേഷി തിരിച്ചുകിട്ടാന്‍ കാരണം നിങ്ങളുടെ സിനിമ’; നാഗചൈതന്യയുടെ ചിത്രം പ്രചോദനമായെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍

അപകടത്തില്‍ സംസാരശേഷി നഷ്ടപ്പെട്ട തനിക്ക് സഹായകമായത് നാഗചൈതന്യയുടെ ചിത്രമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍. നാഗചൈതന്യയുടെ തഡാഖ എന്ന സിനിമ തന്നെ മസ്തിഷ്‌കാഘാതത്തില്‍ നിന്ന് കരകയറാന്‍ സഹായിച്ചു എന്നാണ് പൊലീസ് പറയുന്നത്.
തനിക്ക് തഡാഖ എന്ന സിനിമ ഒരുപാടിഷ്ടമാണെന്നും അത് തനിക്ക് ഏറെ പ്രചോദനമുണ്ടാക്കിയെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.

തഡാഖയില്‍ സുനില്‍ എന്ന കഥാപാത്രം പൊലീസ് ഓഫീസറാണ്. ചിത്രത്തിലെ വില്ലന്മാര്‍ അയാളെ മര്‍ദിക്കുന്നു. അതിനുശേഷം അയാള്‍ ഭയരഹിതനാകുന്നു. സിനിമയിലെ ആ ഭാഗം തനിക്ക് വളരെ ഇഷ്ടമാണ്. ഒരു വര്‍ഷം മുമ്പ് ബൈക്ക് അപകടത്തില്‍ പെട്ട് തലച്ചോറില്‍ രക്തം കട്ടപിടിച്ച് തനിക്ക് സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. ആ സിനിമ തനിക്ക് പ്രചോദനമായി. തനിക്ക് ഇപ്പോള്‍ കുറച്ച് സംസാരിക്കാന്‍ കഴിയും. നിങ്ങള്‍ കാരണം മാത്രമാണ് ഇന്ന് തന്റെ ആരോഗ്യം മെച്ചപ്പെട്ടതാണെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം, നാഗചൈതന്യ നായകനാകുന്ന കസ്റ്റഡി മെയ് 12ന് തീയറ്ററുകളിലെത്തും. വെങ്കട് പ്രഭുവാണ് സംവിധാനം. കീര്‍ത്തി ഷെട്ടി, അരവിന്ദ് സ്വാമി, പ്രിയാമണി, ശരത് കുമാര്‍, സമ്പത്ത് രാജ്, പ്രേംജി അമരന്‍, വെണ്ണല കിഷോര്‍, പ്രേമി വിശ്വനാഥ് എന്നിവരും ചിത്രത്തിലുണ്ട്. തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 day ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago