അഭിമുഖത്തിനിടെ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസി പൊലീസിന് മുമ്പാകെ ഹാജരായി. കൊച്ചി മാറാട് പൊലീസ് സ്റ്റേഷനിലാണ് താരം എത്തിയത്. നടന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഐ പി സി 509 , 354 (എ ), 294 ബി പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിനിടെ അവതാരക പ്രൊഡ്യുസേഴ്സ് അസോസിയേഷനും പരാതി നൽകി. ഈ പരാതിയിൽ ശ്രീനാഥ് ഭാസിയെ വിളിച്ച് വരുത്താനും നീക്കമുണ്ട്.
ഇന്ന് രാവിലെ പത്തുമണിക്ക് മരട് പോലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് ശ്രീനാഥ് ഭാസിയോടു നിർദ്ദേശിച്ചത്. എന്നാൽ അല്പം കൂടി സമയം അനുവദിക്കണമെന്ന് ശ്രീനാഥ് ഭാസി ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ഉച്ചക്ക് ശേഷം പൊലീസിന് മുമ്പിൽ ഹാജരായത്. സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം എത്തിയത്. അദ്ദേഹത്ത ചോദ്യം ചെയ്തു വരികയാണ്.
സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് നടനെതിരായുള്ള കേസ്. ഒരു ഓൺലൈൻ ചാനൽ അവതാരകയാണ് ശ്രീനാഥ് ഭാസിക്കെതിരെ പരാതി നൽകിയത്. പൊലീസിന് പുറമെ വനിതാ കമ്മീഷനിലും യുവതി പരാതി നൽകിയിട്ടുണ്ട്. മരട് പോലീസിലാണ് യുവതി പരാതി നൽകിയത്. ചട്ടമ്പി സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെ ആയിരുന്നു സംഭവം.