യുവതിയെ മോശമായി ചിത്രീകരിച്ച് വിഡിയോ ചെയ്ത യൂട്യൂബ് ചാനല്‍ ഉടമയും അവതാരകനുമായ സൂരജ് പാലക്കാരനെതിരെ പൊലീസ് കേസെടുത്തു.
ക്രൈം നന്ദകുമറിനെതിരെ പരാതി നല്കിയ യുവതിയെ അപമാനിച്ചാണ് സൂരജ് പാലാക്കാരന് വിഡിയോ ചെയ്തത്. എറണാകുളം സൗത്ത് പൊലീസിന്റേതാണ് നടപടി.
ക്രൈം ഓണ്‍ലൈന്‍ മേധാവിയായ ടിപി നന്ദകുമാറിനെതിരെ പരാതി നല്കിയ അടിമാലി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്. സൂരജിനെ അന്വേഷിച്ച് പാലായിലെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും ഇയാള്‍ ഒളിവിലായതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല.
ടി.പി. നന്ദകുമാറിനെതിരെ പരാതി നല്കിയ യുവതിയെക്കുറിച്ച് സൂരജ് മോശമായി വിഡിയോ ചിത്രീകരിച്ച് അവതരിപ്പിക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന് പുറമേ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എറണാകുളം സൗത്ത് പൊലീസ് അറിയിച്ചു.