സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സംവിധായകൻ മണിരത്നത്തിന്റെ സ്വപ്നചിത്രമായ പൊന്നിയിൻ സെൽവൻ. ചിത്രത്തിലെ ട്രയിലർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. വമ്പൻ വരവേൽപ്പ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നേരം റിലീസ് ചെയ്ത ട്രയിലറിന് മണിക്കൂറുകൾക്കുള്ളിൽ തന്നെ മില്യൺ കണക്കിന് വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്. കാഴ്ചയുടെ വമ്പൻ വിസ്മയം തീർത്താണ് ട്രയിലർ ഒരുക്കിയിരിക്കുന്നത്.
ഇതിഹാസ സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ നോവലായ പൊന്നിയിൻ സെൽവനെ ആധാരമാക്കിയാണ് അതേപേരിൽ തന്നെ മണിരത്നം സിനിമ ഒരുക്കുന്നത്. ആദിത്യ കരികാലനായി വിക്രമും രാജ രാജ ചോളൻ അരുൾമൊഴി വർമനായി ജയം രവിയും വന്ദിയ തേവനായി കാർത്തിയുമെത്തുന്നു.ഇളങ്കോ കുമാരവേലാണ് തിരക്കഥ. രവിവർമനാണ് ഛായാഗ്രഹണം. 500 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. മണിരത്നത്തിന്റെ സ്വപ്നപദ്ധതിയാണ് ചിത്രം.
ചിത്രത്തിലെ പൊന്നിയിൻ സെൽവൻ എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്നത് ജയം രവിയാണ്. നന്ദിനി രാജകുമാരിയായാണ് ഐശ്വര്യ റായി എത്തുന്നത്. രാജ രാജ ചോളനായി ജയം രവി അഭിനയിക്കുമ്പോൾ ആദിത്യ കരികലാനായി വിക്രം എത്തുന്നു. ആദിത്യ കരികാലന്റെ ഇളയസഹോദരനാണ് അരുൾമൊഴി വർമനെന്ന രാജ രാജ ചോഴൻ. നേരത്തെ, ആദിത്യ കരികാലനായി എത്തുന്ന വിക്രം, വന്തിയ തേവൻ എന്ന കാർത്തി, നന്ദിനി രാജകുമാരിയായ ഐശ്വര്യ റായി, കുന്ദവൈ രാഞ്ജി തൃഷ എന്നിവരുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകൾ റിലീസ് ചെയ്തിരുന്നു. ശോഭിത ധുലിപാല, പ്രഭു, അശ്വിൻ കകുമനു, ലാൽ, പാർഥിപൻ, റിയാസ് ഖാൻ, മോഹൻ രാമൻ, അമല പോൾ, കീർത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, ശരത്കുമാർ, ജയറാം, റഹ്മാൻ, കിഷോർ, പ്രകാശ് രാജ്, വിക്രം പ്രഭു, ജയചിത്ര എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സംഗീതം എ.ആർ. റഹ്മാനും ഛായാഗ്രഹണം രവി വര്മനുമാണ്. ഇളങ്കോ കുമാരവേലാണ് തിരക്കഥ.