ഈ വർഷം റിലീസ് ആയ ചിത്രങ്ങളിൽ തമിഴിൽ വൻ വിജയമായ ചിത്രമാണ് പൊന്നിയിൻ സെൽവൻ 1. ഇതിഹാസ സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി മണിരത്നം ആണ് സിനിമ സംവിധാനം ചെയ്തത്. ആഗോളതലത്തിൽ ഇതുവരെ സിനിമ നേടിയത് 500 കോടിക്ക് മുകളിലാണ്. ഏതായാലും സിനിമ വിജയമായതിന്റെ സന്തോഷത്തിലാണ് അണിയറപ്രവർത്തകർ. കൽക്കിയുടെ പേരിലുള്ള ട്രസ്റ്റിന് ഒരു കോടി രൂപ സംഭാവന നൽകിയിരിക്കുകയാണ് അണിയറപ്രവർത്തകർ.
കഴിഞ്ഞദിവസം ചെന്നൈയിൽ നടന്ന സിനിമയുടെ വിജയാഘോഷത്തിനിടെ സിനിമയുടെ സംവിധായകനും അണിയറപ്രവർത്തകരും തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നിർമാതാവ് എ സുബാസ്കരൻ, സംവിധായകൻ മണിരത്നം എന്നിവർ ചേർന്നാണ് ട്രസ്റ്റിനുള്ള ചെക്ക് ട്രസ്റ്റ് ഓഫീസിൽ നേരിട്ടെത്തി കൈമാറിയത്. കൽക്കി മെമ്മോറിയൽ ട്രസ്റ്റിനുവേണ്ടി മാനേജിങ് ട്രസ്റ്റിയായ സീതാ രവി ചെക്ക് ഏറ്റുവാങ്ങി. കൽക്കി കൃഷ്ണമൂർത്തിയുടെ മകനായ കൽക്കി രാജേന്ദ്രൻ സന്നിഹിതനായിരുന്നു.
ചെന്നൈയിൽ നടന്ന പൊന്നിയിൻ സെൽവൻ വിജയാഘോഷത്തിൽ സംവിധായകൻ മണിരത്നം, താരങ്ങളായ വിക്രം, കാർത്തി, ജയംരവി, പാർത്ഥിപൻ എന്നിവർ പങ്കെടുത്തു. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാഗമാണിപ്പോൾ പുറത്തുവന്നത്. രണ്ടാം ഭാഗം ഉടൻ പുറത്തിറങ്ങും. ജയമോഹനും ഇളങ്കോ കുമരവേലും ചേർന്നാണ് തിരക്കഥ ഒരുക്കിയത്.
Our Chairman #Subaskaran & director #ManiRatnam donated a sum of Rs 1 Crore to the Kalki Krishnamurthy Memorial Trust.
A cheque was presented to the trust’s Managing Trustee Seetha Ravi in the presence of Kalki Rajendran, son of Kalki.#PS1 #PonniyinSelvan1 @MadrasTalkies_ pic.twitter.com/IuyLmMrzEw
— Lyca Productions (@LycaProductions) November 5, 2022