ഖൈസ് മില്ലൻ സംവിധാനം നിർവഹിക്കുന്ന ‘തല’ എന്ന പുതിയ ചിത്രത്തിനായി സിദ് ശ്രീറാം ആലപിച്ച പൂങ്കൊടിയേ എന്ന ഗാനത്തിന്റെ പ്രൊമോ പുറത്തിറങ്ങി. വിനായക് ശശികുമാറിന്റെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് അങ്കിത് മേനോനാണ്. റോഷൻ മഹമൂദ് നിർമിക്കുന്ന തലയുടെ ഛായാഗ്രഹണം രാജേഷ് രത്നാസാണ്. ഫെബ്രുവരി പതിനേഴിനാണ് ഗാനം പ്രേക്ഷകരിലേക്ക് എത്തുന്നത്.