Categories: Malayalam

ഗീതു വിസ്മയിപ്പിച്ചുവെങ്കിൽ അതിൽ അത്ഭുതപ്പെടാനൊന്നുമില്ല;മൂത്തോൻ സംവിധായക ഗീതു മോഹൻദാസിനെ കുറിച്ച് അടുത്ത സുഹൃത്ത് പൂർണിമ ഇന്ദ്രജിത്ത്

കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് നിവിൻ പോളിയുടെ മൂത്തോൻ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. റിലീസിന് മുൻപേ മികച്ച നിരൂപകപ്രശംസ നേടിയ ചിത്രം വൻ സ്വീകാര്യതയോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഗീതു മോഹൻദാസിന്റെ അടുത്ത സുഹൃത്തുക്കളായ മഞ്ജുവാര്യരും പൂർണിമ ഇന്ദ്രജിത്തും താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഗീതുമോഹനദാസ് വീണ്ടും വിസ്മയിപ്പിച്ചുവെങ്കില്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നും ഇത് തന്നെയായിരുന്നു പ്രതീക്ഷിച്ചതെന്നുമായിരുന്നു ഏവരുടെയും അഭിപ്രായം.
ഗീതുവിനെ അടുത്തറിയാവുന്ന സുഹൃത്തുക്കളിലൊരാളായ പൂര്‍ണ്ണിമയും ഈ സന്തോഷം പങ്കുവെച്ച് ഗീതുവിന്റെ കുട്ടിക്കാല ചിത്രത്തിനൊപ്പമായി കുറിപ്പ് പോസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

വലിയ കണ്ണുകളുള്ള, വലിയ സ്വപ്‌നങ്ങളുള്ള ഒരു കൊച്ചുപെണ്‍കുട്ടിയെ താനൊരിക്കല്‍ പരിചയപ്പെട്ടുവെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം അവളെ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ അവള്‍ ഒരു സുന്ദരിയായ യുവതിയായി വളര്‍ന്നിരുന്നു എന്നുമാണ് ഗീതുമോഹൻദാസിനെ കുറിച്ച് പൂർണിമ പറയുന്നത്. ഒന്നുമുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലെ ബാലതാരത്തിലൂടെയായിരുന്നു ഗീതു മോഹന്‍ദാസ് പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയത്. ഇന്നിപ്പോള്‍ ഏറെ അഭിമാനത്തോടെ, ആ കൊച്ചുപെണ്‍കുട്ടിയുടെ ഏറ്റവും മികച്ച വേര്‍ഷന് താന്‍ സാക്ഷ്യം വഹിക്കുകയാണെന്നും അഭിനന്ദനീയമായ അഭിനിവേശത്തിന്റേയും ആത്മവിശ്വാസത്തിന്റേയും സ്ഥിരോത്സാഹത്തിന്റേയും ഒരു സംഗ്രഹമാണതെന്നും പൂർണിമ കുറിക്കുന്നുണ്ട്. ഇന്ന് ആ വലിയ കണ്ണുകള്‍ ഒരു യഥാര്‍ത്ഥ വിജയിയുടേതാണെന്നും ഞാന്‍ നിന്റെ വിജയം ആഘോഷിക്കുന്നു ഗീതു എന്നും പൂര്‍ണ്ണിമയുടെ കുറിപ്പില്‍ പറയുന്നുണ്ട്.

Webdesk

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 week ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 week ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 week ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

2 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago