മലയാളസിനിമാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച താരങ്ങളാണ് ഇന്ദ്രജിത്ത് സുകുമാരനും പൂർണിമ ഇന്ദ്രജിത്തും. സിനിമാവിശേഷങ്ങൾ മാത്രമല്ല വ്യക്തിപരമായ വിശേഷങ്ങളും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ഒരു അവധി ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് താരങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. പൂർണി ഊഞ്ഞാൽ ആടുന്നതിന്റെയും ഇരുവരും ഓഫ്റോഡിൽ റൈഡ് നടത്തിയതിന്റെയും വീഡിയോകൾ സോഷ്യൽമീഡിയയിൽ ഇതിനകം വൈറലാണ്.
‘നമുക്ക് ജൂലൈയെ വെറും ജൂലൈ ആകാൻ അനുവദിക്കാം’ എന്ന അടിക്കുറിപ്പോടെയാണ് മരത്തിൽ കെട്ടിയ ഊഞ്ഞാലിൽ ഊഞ്ഞാലാടുന്ന വീഡിയോ പങ്കു വെച്ചിരിക്കുന്നത്. ‘ജാക്ക് ആൻഡ് ജിൽ, വെന്റ് അപ് റ്റു ദ ഹിൽ’ എന്ന അടിക്കുറിപ്പോടെയാണ് ഇന്ദ്രജിത്ത് ഓഫ്റോഡ് റൈഡിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വാഗമണ്ണിൽ നിന്നാണ് ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. പുത്തൻ വോൾവോ കാറിലാണ് ഇരുവരും ഓഫ്റോഡ് റൈഡ് നടത്തുന്നത്. സിനിമാ തിരക്കുകളിൽ നിന്ന് തൽക്കാലത്തേക്ക് മാറി ഒരു ചെറിയ അവധി ആഘോഷത്തിന്റെ മൂഡിലാണ് ഇരുവരും.
View this post on Instagram
വൈറസിൽ അഭിനയിച്ച പൂർണിമയുടെ റിലീസ് ആകാനിരിക്കുന്ന അടുത്ത ചിത്രം തുറമുഖം ആണ്. നിവിൻ പോളി നായകനായി എത്തുന്ന തുറമുഖം എന്ന ചിത്രത്തിൽ ഏറെ അഭിനയപ്രാധാന്യമുള്ള വേഷമാണ് പൂർണിമ കൈകാര്യം ചെയ്തത്. ഇന്ദ്രജിത്ത് അഭിനയിച്ച് അവസാനമായി ഇറങ്ങിയ ചിത്രങ്ങൾ പത്താം വളവ്, നൈറ്റ് ഡ്രൈവ് എന്നിവ ആയിരുന്നു. ഏതായാലും അവധി ആഘോഷിക്കുന്ന താരദമ്പതികൾക്ക് ആശംസകളുമായി നിരവധി പേരാണ് എത്തിയത്.
View this post on Instagram