നടൻ ഇന്ദ്രജിത്തിന്റെ ഭാര്യയും അഭിനേത്രിയുമായ പൂർണിമ ഇന്ദ്രജിത്ത് പങ്ക് വെച്ചിരിക്കുന്ന പുതിയ ഫോട്ടോസിനേക്കാളും പ്രേക്ഷകരുടെ കണ്ണുടക്കിയിരിക്കുന്നത് അതിന്റെ ക്യാപ്ഷനിലാണ്. ഈ ഫോട്ടോസ് എനിക്ക് ഫ്രീയായി ‘ചീപ്പ്’ തന്ന ഫാൻസി സ്റ്റോറിലെ ആ ‘മാമന്’ ഞാൻ ഡെഡിക്കേറ്റ് ചെയ്യുന്നു..! എന്നാണ് താരം കുറിച്ചത്. ചുരുണ്ട മുടി തന്നെയാണ് താരത്തിന്റെ സൗന്ദര്യത്തെ ഈ ഫോട്ടോകളിൽ എടുത്തു കാണിക്കുന്നതും.
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പൂർണിമ ഇന്ദ്രജിത്. ഇന്ദ്രജിത്തുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നെങ്കിലും പ്രാണ എന്ന പേരിൽ സ്വന്തമായി ഒരു ഡിസൈനിങ് കമ്പനി നടത്തുകയായിരുന്നു താരം. വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് പൂർണിമ. സോഷ്യൽ മീഡിയയിൽ സജീവമായ പൂർണിമ തങ്ങളുടെ വിശേഷങ്ങൾ എല്ലാം സ്ഥിരമായി ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്.