പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികൾ ആണ് ഇന്ദ്രജിത്ത് പൂർണിമ.
ഇവരുടെ വിവാഹ വാർഷിക ദിനത്തിൽ പൂർണ്ണിമ ഇന്ദ്രജിത്ത് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ഒരു പോസ്റ്റ് ഇപ്പോൾ വൈറലാവുകയാണ്. പഴയ ഓർമ്മകളും ചിത്രങ്ങളും പങ്കു വെച്ചുകൊണ്ടാണ് പൂർണിമ ഇന്ദ്രജിത്തിനോടുള്ള സ്നേഹം പ്രകടിപ്പിച്ചത്. ചിത്രം പകര്‍ത്തിയത് അമ്മ മല്ലിക സുകുമാരനാണെന്നും അന്നു തങ്ങള്‍ പ്രണയബദ്ധരാണെന്ന കാര്യം അമ്മയ്ക്കറിയുമായിരുന്നോ എന്ന് പോലും അറിയാതെ തൊണ്ട വരണ്ടാണ് ഇരുവരും ചിത്രത്തിന് പോസ് ചെയ്യുന്നതെന്നും പൂര്‍ണിമ തന്റെ കുറിപ്പിൽ പറയുന്നു.
തങ്ങൾ ഒരുമിച്ചുള്ള ആദ്യ ഫോട്ടോയെടുത്ത അന്ന് ഇന്ദ്രജിത്ത് തന്നോട് വിവാഹാഭ്യർത്ഥന നടത്തിയെന്നും അന്ന് തനിക്ക് 21 വയസ്സും താൻ ഒരു നടിയുമായിരുന്നു എന്നും പൂർണിമ കുറിപ്പിൽ പറയുന്നു. അന്ന് ഇന്ദ്രജിത്തിന് 20 വയസ്സായിരുന്നു. അദ്ദേഹം ഒരു വിദ്യാർഥിയായിരുന്നു. ആ ദിവസം തനിക്ക് നല്ലപോലെ ഓർമ്മയുണ്ടെന്നും തങ്ങൾ കടുത്ത പ്രണയത്തിലായിരുന്നുവെന്നും പൂർണ്ണിമ കുറിക്കുന്നു. ഈ ചിത്രം എടുത്തത് അമ്മ മല്ലികാ സുകുമാരൻ ആണെന്നും അതിനാൽ തങ്കളുടെ ഹൃദയം ഉച്ചത്തില്‍ മിടിക്കുന്നുണ്ടായിരുന്നു എന്നും തൊണ്ട വരണ്ടു പോകുന്നുണ്ടായിരുന്നു എന്നും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു എന്നും താരം കുറിക്കുന്നു. അവരുടെ തലയില്‍ പുകയുന്നതെല്ലാം അമ്മയ്ക്കന്ന് മനസ്സിലായിരുന്നോ എന്ന് പൂർണിമയ്ക്ക് അറിയില്ലായിരുന്നു. അമ്മയെ ഇപ്പോൾ നന്നായി അറിയാവുന്നത് കൊണ്ട്, അത് അറിയാമായിരുന്നു എന്നാണിപ്പോൾ തോന്നുന്നത് എന്നും പൂർണിമ പറയുന്നുണ്ട്. 3 വര്‍ഷത്തെ പ്രണയവും 17 വര്‍ഷത്തെ ദാമ്പത്യവും പിന്നിട്ട ഇന്ദ്രജിത്തിന് ആശംസകളും പൂർണ്ണിമ നേരുന്നു.
മല്ലികാ സുകുമാരൻ ഉൾപ്പെടെ നിരവധി പേരാണ് ഇവർക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…