നാടൻവേഷം ആയാലും മോഡേൺ ആയാലും പൂർണിമ ഇന്ദ്രജിത്തിന് തന്റേതായ സ്റ്റൈലുണ്ട്. അതുകൊണ്ട് തന്നെ എപ്പോഴും അൽപ്പം വ്യത്യസ്തമായ സ്റ്റൈലിൽ ആയിരിക്കും പൂർണിമ ഇന്ദ്രജിത്ത് പ്രത്യക്ഷപ്പെടുക. ഇപ്പോൾ ഇതാ പൂർണിമയുടെ വ്യത്യസ്തമായ പുതിയ ചിത്രങ്ങൾ ആരാധകർക്ക് ഇടയിൽ വൈറലായിരിക്കുകയാണ്. വർക്ക്ഔട്ട് ഗെറ്റപ്പിലാണ് ഗൃഹലക്ഷ്മി മാഗസിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടിൽ നടി എത്തിയിരിക്കുന്നത്. അഞ്ജന അന്നയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
View this post on Instagram
മലയാള സിനിമയിൽ വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമാണ് പൂർണിമ അഭിനയിച്ചിട്ടുള്ളതെങ്കിലും നല്ല കഥാപാത്രങ്ങളെയാണ് സമ്മാനിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. പൂർണിമ – ഇന്ദ്രജിത്ത് ദമ്പതികളുടെ മൂത്ത മകളായ പ്രാർത്ഥന ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ സജീവമാണ്. മക്കൾക്കൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും പൂർണിമ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞയിടെ സൈമ അവാർഡിന് പോയപ്പോൾ പൂർണിമ പങ്കുവെച്ച ചിത്രങ്ങൾ വൈറലായിരുന്നു. മകൾ പ്രാർത്ഥനയും അന്ന് ഒപ്പമുണ്ടായിരുന്നു.
View this post on Instagram
അഭിനേത്രി, അവതാരക എന്നതിനൊപ്പം തന്നെ ഒരു നല്ല ഫാഷൻ ഡിസൈനർ കൂടിയാണ് പൂർണിമ. വർണ്ണക്കാഴ്ചകളാണ് പൂർണിമ ആദ്യം അഭിനയിച്ച ചിത്രം. മേഘമൽഹാർ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാർഡ് നേടിയിട്ടുണ്ട്. ഒരു മികച്ച നർത്തകി കൂടിയാണ് പൂർണിമ. ഫാഷൻ ഡിസൈനിങ്ങിൽ പഠനം പൂർത്തിയാക്കിയ പൂർണിമയ്ക്ക് പ്രാണ എന്ന ഫാഷൻ ഡിസൈനിങ് സ്ഥാപനം ഉണ്ട്