മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പൂര്‍ണിമ ഇന്ദ്രജിത്. ഇന്ദ്രജിത്തുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നെങ്കിലും പ്രാണ എന്ന പേരില്‍ സ്വന്തമായി ഒരു ഡിസൈനിങ് കമ്പനി നടത്തുകയായിരുന്നു താരം. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ് പൂര്‍ണിമ. സോഷ്യല്‍ മീഡിയയില്‍ സജീവമായ പൂര്‍ണിമ തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം സ്ഥിരമായി ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരത്തിന്റെ പോസ്റ്റുകള്‍ എല്ലാം വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം പൂര്‍ണിമ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പോസ്റ്റ് ചെയ്ത ചിത്രം വൈറലായിരിക്കുകയാണ്. ഒറ്റനോട്ടത്തില്‍ പതിനാറുകാരി എന്ന് തോന്നുമെങ്കിലും പതിനാറുകാരിയുടെ അമ്മയാണ് ഈ കൂള്‍ മമ്മി.
പൊതുപരിപാടികളിലെല്ലാം മോഡേണ്‍ ലുക്കില്‍ തിളങ്ങാറുണ്ട് പൂര്‍ണ്ണിമ. മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും എത്തുന്നതും ഗോവയില്‍ വെക്കേഷന് ആഘോഷിക്കുന്ന പൂര്‍ണിമയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ ഫിറ്റ്നെസ്സ് കാത്തു സൂക്ഷിക്കുന്നതില്‍ വളരെയധികം ശ്രദ്ധിക്കാറുണ്ട് താരം.