വിവാഹത്തിന് ശേഷം ഇടവേളയെടുത്ത് സിനിമ ലോകത്തിൽ നിന്നും മാറി നിന്ന താരങ്ങളിൽ ഒരാളായിരുന്നു പൂർണിമ ഇന്ദ്രജിത്. 17 വർഷങ്ങൾ കൊണ്ടുള്ള ഇടവേളയ്ക്കു വിരാമം കുറിച്ച് ആഷിക് അബുവിന്റെ സംവിദാനത്തിൽ ഒരുങ്ങുന്ന വയറസിലൂടെ വീണ്ടും തിരിച്ചു വരുകയാണ് താരം. വിവാഹ ശേഷവും നിരവധി അവസരങ്ങൾ തന്നെ തേടി വന്നിട്ടുണ്ടെന്നും എന്നാൽ താൻ അതോനോടൊക്കെ No പറയുകയായിരുന്നുവെന്നും പൂർണിമ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം പറഞ്ഞത്. വിവാഹ ശേഷം സിനിമയിലേക്ക് തിരിച്ചു വരില്ല എന്നുള്ള വാശി ഒന്നും തനിക്കില്ലായിരുന്നുവെന്നും നല്ല കഥാപാത്രങ്ങൾ കിട്ടുവാണെങ്കിൽ തിരികെ വരാനും തൻ തീരുമാനിച്ചിട്ടുണ്ടായിരുന്നുവെന്നും താരം പറഞ്ഞു. ഒരു പക്ഷെ പതിവ് പോലെ വയറസിന്റെ ഓഫർ വന്നപ്പോഴും ഞാൻ No തന്നെ പറഞ്ഞിരുന്നെങ്കിൽ തീർച്ചയായും താൻ അതിൽ പശ്ചാതപിച്ചേനെ എന്നും താരം കൂട്ടിച്ചേർത്തു.
കേരളം ഒന്നടങ്കം മുൾമുനയിൽ നിന്നതും ഒരു മനസോടെ പ്രാർത്ഥിച്ചതുമായ സമയം ആയിരുന്നു നിപ്പ വയറസ് എന്ന രോഗം ഉണ്ടായ സമയം. അത് കൊണ്ട് തന്നെ ആ വിഷയത്തിനെ ആസ്പദമാക്കി ചിത്രീകരിക്കുന്ന സിനിമയിൽ സ്മൃതി എന്ന ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസിന്റെ വേഷത്തിലാണ് പൂര്‍ണ്ണിമ എത്തുന്നത്. നിപാ ബാധിതസമയത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച നാല് ഉദ്യോഗസ്ഥരില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് രൂപപ്പെടുത്തിയ കഥാപാത്രമാണിതെന്ന് പൂര്ണ്ണി പറഞ്ഞു. ഈ സിനിമ നാളെ പഠനവിഷയംവരെയാകാവുന്ന സിനിമയാണ്. അത് കൊണ്ട് തന്നെ തന്റെ തിരിച്ചു വരവ് ഉചിതമായ സിനിമയിലൂടെ തന്നെയാണെന്ന് പൂർണിമ പറഞ്ഞു.