മലയാള സിനിമയിൽ നിരവധി താരദമ്പതിമാരുണ്ട്. എങ്കിലും മലയാളികളുടെ പ്രത്യേകമായ ഇഷ്ടം സ്വന്തമാക്കിയ താരദമ്പതിമാരാണ് ഇന്ദ്രജിത്ത് സുകുമാരനും പൂർണിമ ഇന്ദ്രജിത്തും. സോഷ്യൽ മീഡിയയിൽ കുടുംബ വിശേഷങ്ങളും വ്യക്തിപരമായ വിശേഷങ്ങളും പങ്കുവെയ്ക്കുന്ന താരമാണ് പൂർണിമ. മക്കൾക്കൊപ്പമുള്ള വീഡിയോകളും പൂർണിമ പങ്കുവെയ്ക്കാറുണ്ട്. ഏറ്റവും അവസാനമായി പൂർണിമ സോഷ്യൽ മീഡിയയിൽ
പങ്കുവെച്ച വീഡിയോ വൈറലായിരിക്കുകയാണ്.
സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ഒരു വീട് പണിയുകയാണ് ഇന്ദ്രജിത്തും പൂർണിമയും. വീട് പണിയുന്നതിന്റെ സൈറ്റിൽ സന്ദർശനം നടത്തുന്നതിനിടെ പകർത്തിയ ഒരു വീഡിയോ ആണ് പൂർണിമ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ‘സ്വന്തമായി വീട് പണിയുന്നതിന്റെ സന്തോഷം’ എന്ന് കുറിച്ചാണ് പൂർണിമ വീഡിയോ പങ്കുവെച്ചത്. വീഡിയോയിൽ പണിക്കാരോട് ഹിന്ദിയിൽ സംസാരിക്കുന്നതും കേൾക്കാം. രസകരമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.
‘നല്ല തേപ്പ്’, ‘തേച്ചല്ലോ’, ‘ഇത് ഇപ്പോ പണിക്കാർക്ക് എളുപ്പം ആയല്ലോ, വൃത്തിക്കേട് ആയിട്ട് ചെയ്താൽ മതി എന്ന് ഓണർക്ക് നിർബന്ധം’, ‘മേശിരി ഇങ്ങനെ അല്ല തേക്കുന്നത്’ ഇങ്ങനെ പോകുന്നു കമന്റുകൾ. വീടിന്റെ ചുമര് തേക്കാൻ ശ്രമിക്കുന്ന പൂർണിമയെ ആണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ എത്തുകയാണ് പൂർണിമ. പൂർണിമ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തുറമുഖം റിലീസിന് ഒരുങ്ങുകയാണ്.
View this post on Instagram