മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പൂർണിമ ഇന്ദ്രജിത്. ഇന്ദ്രജിത്തുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നെങ്കിലും പ്രാണ എന്ന പേരിൽ സ്വന്തമായി ഒരു ഡിസൈനിങ് കമ്പനി നടത്തുകയായിരുന്നു താരം. വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് പൂർണിമ. സോഷ്യൽ മീഡിയയിൽ സജീവമായ പൂർണിമ തങ്ങളുടെ വിശേഷങ്ങൾ എല്ലാം സ്ഥിരമായി ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്. തൂവെള്ള സാരിയുടുത്ത് സൂര്യാസ്തമയം ആസ്വദിക്കുന്ന നടിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
View this post on Instagram
ഒട്ടേറെ മലയാള ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുള്ള പൂർണിമ നായികയായും അഭിനയിച്ചിട്ടുണ്ട്. സിനിമ കൂടാതെ മഴവിൽ മനോരമ ചാനലിലെ കഥ ഇതുവരെ എന്ന പരിപാടിയുടെ അവതാരകയായും പൂർണിമ ശ്രദ്ധ നേടിയിരുന്നു. സാമൂഹിക സേവന രംഗത്തും ഏറെ സജീവമാണ് പൂർണിമ. ഭർത്താവ് ഇന്ദ്രജിത്തിനൊപ്പം ചേർന്ന് പ്രളയ സമയത്തും അല്ലാത്തപ്പോഴും പൂർണിമ നടത്തിയ കാരുണ്യ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.