നാടൻവേഷം ആയാലും മോഡേൺ ആയാലും പൂർണിമ ഇന്ദ്രജിത്തിന് തന്റേതായ സ്റ്റൈലുണ്ട്. അതുകൊണ്ട് തന്നെ എപ്പോഴും അൽപ്പം വ്യത്യസ്തമായ സ്റ്റൈലിൽ ആയിരിക്കും പൂർണിമ ഇന്ദ്രജിത്ത് പ്രത്യക്ഷപ്പെടുക. ഇപ്പോൾ ഇതാ ദീപാവലി ദിനത്തിൽ ആരാധകർക്ക് ഇടയിൽ വൈറലായിരിക്കുകയാണ് പൂർണിമയുടെ വ്യത്യസ്തമായ പുതിയ ചിത്രങ്ങൾ. ലൈറ്റുകൾക്ക് ഒപ്പമുള്ള ചിത്രങ്ങളാണ് ദീപാവലി ദിനത്തിൽ പൂർണിമ പങ്കുവെച്ചത്. ചിത്രങ്ങളും ആശയവും ആവിഷ്കാരവും സ്റ്റെലിങ്ങും എല്ലാം പൂർണിമ തന്നെയാണ്. വൈഷ്ണവ് ആണ് ഫോട്ടോഗ്രാഫർ. ബേലകാസ ലൈറ്റ്നിങ് സ്റ്റോർ ആണ് ലൊക്കേഷൻ ആയത്. നിഷ നാരായണൻ, സാനിയ ഇയ്യപ്പൻ എന്നു തുടങ്ങി നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.
മലയാള സിനിമയിൽ വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമാണ് പൂർണിമ അഭിനയിച്ചിട്ടുള്ളതെങ്കിലും നല്ല കഥാപാത്രങ്ങളെയാണ് സമ്മാനിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. പൂർണിമ – ഇന്ദ്രജിത്ത് ദമ്പതികളുടെ മൂത്ത മകളായ പ്രാർത്ഥന ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ സജീവമാണ്. മക്കൾക്കൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും പൂർണിമ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞയിടെ സൈമ അവാർഡിന് പോയപ്പോൾ പൂർണിമ പങ്കുവെച്ച ചിത്രങ്ങൾ വൈറലായിരുന്നു. മകൾ പ്രാർത്ഥനയും അന്ന് ഒപ്പമുണ്ടായിരുന്നു.
അഭിനേത്രി, അവതാരക എന്നതിനൊപ്പം തന്നെ ഒരു നല്ല ഫാഷൻ ഡിസൈനർ കൂടിയാണ് പൂർണിമ. വർണ്ണക്കാഴ്ചകളാണ് പൂർണിമ ആദ്യം അഭിനയിച്ച ചിത്രം. മേഘമൽഹാർ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാർഡ് നേടിയിട്ടുണ്ട്. ഒരു മികച്ച നർത്തകി കൂടിയാണ് പൂർണിമ. ഫാഷൻ ഡിസൈനിങ്ങിൽ പഠനം പൂർത്തിയാക്കിയ പൂർണിമയ്ക്ക് പ്രാണ എന്ന ഫാഷൻ ഡിസൈനിങ് സ്ഥാപനം ഉണ്ട്
View this post on Instagram