മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ സുകുമാരന്റേത്. സുകുമാരന്റെ ഭാര്യ മല്ലിക സുകുമാരനും മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാം ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവർ തന്നെ. ഇവരുടെ കുടുംബവിശേഷം അറിയാൻ പ്രേക്ഷകർക്ക് താൽപ്പര്യം ഏറെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ ഇവരുടെ വിശേഷങ്ങൾ എല്ലാം മുടങ്ങാതെ പ്രേക്ഷകരുമായി പങ്കുവെക്കാറുമുണ്ട്. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് പൂർണ്ണിമ ഇന്ദ്രജിത്ത്.
പൂർണ്ണിമ പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം വളരെ പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ ഒരു ചിത്രമാണ് പൂർണ്ണിമ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. കൊച്ചുമക്കൾ കടത്തിവെട്ടികൊണ്ട് താരത്തിന്റെ ‘അമ്മ തന്റെ അറുപത്തിയെട്ടാം വയസ്സിൽ ടാറ്റൂ പതിപ്പിച്ചതിന്റെ ചിത്രം ആണ് ഇപ്പോൾ പൂർണ്ണിമ പങ്കുവെച്ചിരിക്കുന്നത്.
അമ്മയുടെ പിറന്നാൾ ദിവസം ആണ് പൂർണ്ണിമ ചിത്രങ്ങൾ പങ്കുവെച്ചത്. കൂടാതെ തന്റെ ‘അമ്മ ഒരു അടിപൊളി ‘അമ്മ മാത്രമല്ല കിടിലൻ മുത്തശ്ശി കൂടിയാണെന്നും പൂർണിമ ചിത്രത്തിനൊപ്പം കുറിച്ച്.