കളരിയിൽ നിഷിദ്ധമായ അടവാണ് ചതി പ്രയോഗമായ പൂഴിക്കടകൻ. അത് കൊണ്ട് തന്നെ ഗുരുക്കന്മാരാരും ശിഷ്യരെ പൂഴി കടകൻ പഠിപ്പിക്കുവാൻ മുതിരാറുമില്ല. മറ്റു നിർവാഹമില്ലാത്ത അവസ്ഥയിൽ ഒരിക്കലും ദുരുപയോഗം ചെയ്യുകയോ, സ്വന്തം ജീവരക്ഷക്ക് വേണ്ടിയല്ലാതെ പ്രയോഗിക്കുകയില്ലെന്ന് സത്യം ചെയ്യിച്ചിട്ടേ ഈ അടവ് പഠിപ്പിക്കുകയുള്ളു. വാൾപയറ്റിനിടയിൽ കാൽ പാദം കൊണ്ട് മണ്ണ് കോരി എതിരാളിയുടെ കണ്ണിലടിക്കുകയും, കണ്ണ് മൂടിപ്പോകുന്ന അവസ്ഥയിൽ എതിരാളിയെ വെട്ടി വീഴ്ത്തുകയും ചെയ്യുന്നതാണ് പൂഴിക്കടകൻ. അവസാന അടവ് എന്ന നിലയിൽ പ്രസിദ്ധിയാർജ്ജിച്ച ആ അടവിന്റെ പേരിലുള്ള ചിത്രവുമായാണ് നവാഗതനായ ഗിരീഷ് നായർ എത്തിയിരിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വിഷയം തന്നെയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
പട്ടാളക്കാരനായ സാമുവൽ അവധി ചിലവഴിക്കുവാൻ നാടായ ചെറുതോണിയിലേക്ക് എത്തുകയാണ്. ഭാര്യക്കും അമ്മക്കും മകനുമൊപ്പം സന്തോഷകരമായ ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഒരു സാമൂഹിക പ്രശ്നത്തിൽ സാമുവൽ ഇടപെടുന്നത്. അത് അയാളുടെ അത് വരെയുള്ള ജീവിതത്തെ തന്നെ മാറ്റിമറിക്കുകയാണ്. രാഷ്ട്രീയ പാർട്ടികളുടെ തമ്മിൽതല്ലലും ക്വാറി ഉടമകളുടെ സ്ഥലം കൈയ്യേറ്റ ശ്രമങ്ങളും റോഡുകളുടെ ശോചനീയ അവസ്ഥയുമെല്ലാം ചിത്രത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. അഴിമതി നിറഞ്ഞ ഭരണകൂടത്തിനെതിരെ ഒറ്റയാൾ പോരാട്ടത്തിന് ഇറങ്ങുന്ന സാമുവലിന് കളക്ടറുടെ പിന്തുണയും കൂടിയുണ്ട്.
ഭരണകൂടത്തിനെതിരെയുള്ള ഒറ്റയാൾ പോരാട്ടങ്ങൾ നിറഞ്ഞ നിരവധി ചിത്രങ്ങൾ മലയാളികൾ കണ്ടിട്ടുണ്ട്. ഈ മ യൗ , ജല്ലിക്കെട്ട്, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിൽ തകർത്തഭിനയിച്ച ചെമ്പൻ വിനോദിനെ നായകനാക്കി അത്തരത്തിൽ ഒരു ചിത്രം എത്തിയപ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു. പക്ഷേ ആ പ്രതീക്ഷകൾക്ക് ഒപ്പം ചിത്രമെത്തിയോ എന്നതും ഒരു ചോദ്യചിഹ്നമാണ്. ജയസൂര്യ അവതരിപ്പിച്ച ഐ എ എസ് കഥാപാത്രത്തിന് യഥാർത്ഥ ജീവിതത്തിൽ ഉള്ള ആളുമായി ഒരു സാമ്യം തോന്നിയതും അത് അത്ര പോസിറ്റീവ് അല്ലാത്തൊരു കാര്യമായതും ചിത്രത്തിന് നെഗറ്റീവായി പരിണമിച്ചേക്കാം. ധന്യ ബാലകൃഷ്ണ, അലൻസിയർ, സുധി കോപ്പ, മാല പാർവതി, ബാലു വർഗീസ് തുടങ്ങിയവരും അവരുടെ റോളുകൾ അവരാൽ കഴിയുന്ന വിധത്തിൽ മനോഹരമാക്കുവാൻ ശ്രമിച്ചിട്ടുണ്ട്.
ഉണ്ണി മലയിലിന്റെ കഥ തിരക്കഥയാക്കിയിരിക്കുന്നത് ഗിരീഷും ഹരി പ്രസാദ് കൊലെരിയും ചേർന്നാണ്. ബിജിപാൽ ഒരുക്കിയ ഗാനങ്ങളിൽ പൊൻവെയിലിന് കസവായി എന്ന വിജയ് യേശുദാസും ആൻ ആമിയും ചേർന്നാലപിച്ച ഗാനം എടുത്തു പറയേണ്ടതാണ്. ഷ്യാൽ സതീഷാണ് ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വിഷയം ഉള്ളത് കൊണ്ട് തന്നെ പൂഴിക്കടകൻ ശ്രദ്ധേയമാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…