തെന്നിന്ത്യൻ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് കമൽ ഹാസൻ നായകനായി എത്തുന്ന ‘വിക്രം’. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ മൂന്നിന് റിലീസ് ചെയ്യും. ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ ഇപ്പോൾ. ‘പോർകണ്ട സിങ്കം’ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തു വിട്ടിരിക്കുന്നത്. വിഷ്ണു ഇടവന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിടചന്ദർ ആണ്. കമൽ ഹാസൻ കുഞ്ഞിനെ നെഞ്ചോട് ചേർത്തു നിൽക്കുന്ന രംഗങ്ങളാണ് ലിറിക് വീഡിയോയ്ക്ക് ഒപ്പമുള്ളത്.
റിലീസിന് മുമ്പ് തന്നെ വന്‍ നേട്ടം കൊയ്തിരിക്കുകയാണ് കമല്ഹാസന് നായകനായി എത്തുന്ന വിക്രം. ചിത്രം ഇതിനോടകം 100 കോടി ക്ലബ്ബില്‍ ഇടം നേടിയതായാണ് റിപ്പോര്‍ട്ട്. തെന്നിന്ത്യയില്‍ പ്രീ- റിലീസ് ഹൈപ്പ് നേടിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. ചിത്രത്തിന്റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റലൈറ്റ് അവകാശം ഡിസ്നിക്കാണ്.
കമൽ ഹാസനൊപ്പം ഫഹദ് ഫാസിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സോണി മ്യൂസിക് സൗത്തിന്റെ യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. ചിത്രത്തിൽ വിജയ് സേതുപതിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. നരെയ്ൻ, കാളിദാസ് ജയറാം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. സിനിമയുടെ കേരളത്തിലെ വിതരണ അവകാശം ഷിബു തമീന്‍സ് ആണ് സ്വന്തമാക്കിയത്.