വിക്രമിന്റെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ‘ഐ’ , ഹിറ്റ് മൂവി ലിസ്റ്റിൽ ഇടം നേടിയ ചിത്രം വൻ വിജയം ആയിരുന്നു, ചിയാൻ വിക്രം ചിത്രത്തിൽ നാല് വ്യത്യസ്ത ഗെറ്റപ്പുകളിലായിരുന്നു എത്തിയത്. കൂനൻ, ബോഡി ബിൽഡർ, മോഡൽ, ബീസ്റ്റ് എന്നെ ഗെറ്റപ്പുകൾക്ക് വേണ്ടി അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടു. വിക്രം ചെയ്ത സഹനത്തെക്കുറിച്ചുള്ള കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ലിങ്കേശൻ എഴുതിയ കുറിപ്പ് ഫേസ്ബുക്കിലെ സിനിമാ കൂട്ടായ്മയായ സിനിഫയലിനാണ് പങ്കുവെച്ചിരിക്കുന്നത്.
കുറിപ്പ് ഇങ്ങനെ
ഒരു സിനിമയ്ക്ക് വേണ്ടി ഒരു നടന് എന്തൊക്കെ ചെയ്യാം എന്നതിൽ ഒരു പരിമിതി ഉണ്ടായിരുന്നു. എന്നാൽ ചിയാൻ അതിനെയും മറികടന്നു കൊണ്ട് ഒരു നടന് ചെയ്യാവുന്നതിലും അധികം അത് ശാരീരികമായും മാനസികമായും അദ്ദേഹം ചെയ്തു എന്നതിനേക്കാൾ അനുഭവിച്ചു എന്ന് തന്നെ പറയാം, ഈ കഥ പറഞ്ഞു കൊടുക്കുന്ന ടൈംമിൽ ശങ്കർ പറഞ്ഞു, ഇതിൽ 4 ടൈപ്പ് കഥാപാത്രങ്ങൾ ആണ് വരുന്നത്, ഒന്ന് കൂനൻ, മറ്റൊന്ന് ബോഡി ബിൽഡർ, മോഡൽ, ബീസ്റ്റ്, അപ്പോൾ തന്നെ ചിയാൻ ശങ്കറിനോട് പറഞ്ഞു ഞാൻ ഈ കഥാപാത്രങ്ങൾക്ക് വേണ്ടി weight കുറയ്ക്കാം എന്ന്, കൂനൻ കഥാപാത്രത്തിന് വേണ്ടി തന്റെ നോർമൽ വെയ്റ്റിൽ നിന്നും 30Kg ക്ക് മേളിൽ കുറച്ചു മോഡൽ റോളിന് വേണ്ടി 35Kg കൂട്ടി. ബോഡി ബിൽഡിർ റോളിന് വേണ്ടി 55Kg യിൽ നിന്നും 75KG ആക്കി ബീസ്റ്റ് കഥാപാത്രത്തിനു വേണ്ടി 110Kg, അതെല്ലാം പോട്ടെ കൂനൻ മേക്കപ്പ് Procedure ന് വേണ്ടി 14 മണിക്കൂർ അത് റിമൂവ് ചെയ്യാൻ വേണ്ടി 7 മണിക്കൂർ, ആ സമയത്ത് സുരേഷ് ഗോപി ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ട് ക്ലൈമാക്സിലെ എന്റെ ലുക്കിന് വേണ്ടിട്ട് 7 മണിക്കൂർ മേക്കപ്പ് വേണ്ടി വന്നു. ആ 7 മിനിറ്റ് മാത്രം ഉള്ള ആ സീനിന് വേണ്ടിട്ട് കഷ്ടപ്പെട്ട അത്രയും ഞാൻ വേറെ ഒരു മൂവിക്ക് വേണ്ടിട്ടും കഷ്ടപ്പെട്ടിട്ടില്ല എന്ന്. അപ്പോൾ ചിയാൻ എന്ന വ്യക്തിയുടെ അവസ്ഥ ചിന്തിച്ചു നോക്ക്!
14 മണിക്കൂർ മേക്കപ്പ് 7 മണിക്കൂർ മേക്കപ്പ് റിമൂവലിന് വേണ്ടിട്ട്, ഷൂട്ട് കഴിഞ്ഞ ഉടൻ ഫ്രീസ്ഡ് ക്യാൻബിനിൽ ഇരിക്കും ഒന്ന് കിടക്കാൻ പോലും പറ്റാതെ, കാരണം മേക്കപ്പ് ശരീരം മുഴുവൻ ആയിട്ട് ഇട്ടിട്ടുണ്ട്, കൂടാതെ ഡയറ്റ് ദ്രാവാക രൂപത്തിൽ ഉള്ള ആഹാരം മാത്രം, ഇത്രത്തോളം ഒന്നും ഒരു ഇന്ത്യൻ നടനും കഥാപാത്രത്തിനു വേണ്ടിട്ട് കഷ്ടപ്പെട്ടിട്ടുണ്ടാവില്ല, അതുപോലെ കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടിട്ട് മുൻനിരയിലെ പല്ല് എടുത്തു, ഒരു പൊതുവേദിയിൽ വച്ചു ശങ്കർ തന്നെ പറഞ്ഞിട്ടുണ്ട് ശൈലജ മാമിനെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടാണ് കാരണം പുള്ളിക്കാരി ചിയാന്റെ അവസ്ഥ കണ്ട് വല്ലതും പറഞ്ഞാലോ എന്ന് കരുതി.
അതുപോലെ ശങ്കറിന്റെ എല്ലാം മൂവീസ്ന്റെ ഓഡിയോ ലോഞ്ച് എടുത്ത് നോക്കിയാലും കൂടുതൽ അദ്ദേഹം ആ മൂവിയെ പറ്റി ആകും സംസാരിക്കുക എന്നാൽ “ഐ” മൂവി ഓഡിയോ ലോഞ്ചിൽ ഏറ്റവും കൂടുതൽ ശങ്കർ പറഞ്ഞ വാക്ക് ‘വിക്രം’ എന്നാകും കാരണം ആ മൂവിക്ക് വേണ്ടി ചിയാൻ വിക്രം എന്ന മനുഷ്യൻ എടുത്ത കഷ്ടപ്പാട് വളരെ വലുതാണ്, അന്ന് ഓഡിയോ ലോഞ്ചിൽ ശങ്കർ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു എല്ലാരും ഉയിര കൊടുത്ത് നടിച്ചിരുക്കാങ്ക ഉയിര കൊടുത്ത് നടിച്ചിരിക്കാ ന്നു സൊല്ലുവാ ആനാൽ വിക്രം ഉടലയും കൊടുത്ത് നടിച്ചിരുക്കാങ്ക, രജനി പറഞ്ഞ വാക്ക് ഡിഫെനെറ്റാ ഹോളിവുഡിലെ കൂടെ ഇന്തമാതിരി sacrifice പണ്ൺട്ര ആക്ടർ കിടായത്, ഐ മൂവിയെ പറ്റി ആണെങ്കിലും അതിലെ ചിയാന്റെ ഡെഡിക്കേഷനെ കുറിച്ച് പറയാൻ ആണെങ്കിലും ഒരുപാട് ഉണ്ട്’