കൊറോണ പടർന്നു പിടിച്ചതോട് കൂടി എല്ലാ തൊഴിൽ മേഖലകളിലും പെട്ടവർക്ക് വളരെ ദുസ്സഹമായ സാഹചര്യങ്ങളാണ് നേരിടേണ്ടി വന്നത്. സിനിമ, ഫോട്ടോഗ്രാഫി, കല്യാണം, കാറ്ററിംഗ് എന്നിങ്ങനെ കൊറോണ പിടിച്ചുലക്കാത്ത മേഖലകളില്ല. കൊറോണകാലത്തിന് മുൻപ് ഏറെ തരംഗം സൃഷ്ടിച്ച ഒന്നാണ് വെഡിങ് ഫോട്ടോഷൂട്ട്. പരിധികൾ ലംഘിച്ച പല പ്രീ വെഡിങ്, പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. അതോടൊപ്പം തന്നെ ക്രിയാത്മകമായ ഫോട്ടോഷൂട്ടുകളും ശ്രദ്ധ നേടിയിരുന്നു.
കൊറോണകാലത്ത് ഷൂട്ട് ചെയ്ത ഒരു പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. വിഷ്ണു, അശ്വതി എന്നീ ദമ്പതികളുടെ ഫോട്ടോഷൂട്ടിന് ചുക്കാൻ പിടിച്ചിരിക്കുന്നത് FC ഫോട്ടോഗ്രാഫിയിലെ ഫ്രാൻസിസ് ജോസാണ്. വീടിൻറെ അടുത്തുള്ള ഒരു കൊച്ചു നീർച്ചാലിലാണ് ഈ ഒരു കൊറോണ ടൈം പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ട് ഫ്രാൻസിസ് ജോസ് പകർത്തിയിരിക്കുന്നത്.