വെഡിങ് ഷൂട്ടുകൾ പ്രമേയം കൊണ്ടും ലൊക്കേഷൻ കൊണ്ടും പരമാവധി വ്യത്യസ്തമാർന്നത് ആക്കുവാനാണ് ഇന്ന് ഓരോരുത്തരും ശ്രമിക്കുന്നത്. അങ്ങനെ വൈറലായ നിരവധി ഫോട്ടോഷൂട്ടുകളുണ്ട്. അതിനിടയിലേക്കാണ് ഹർത്താൽ ദിനത്തിൽ ആനവണ്ടിയിൽ പോസ്റ്റ് വെഡിങ് ഷൂട്ട് നടത്തി ഈ ദമ്പതികൾ വ്യത്യസ്ഥരായിരിക്കുന്നത്. അഖിൽ – സിയാ ദമ്പതികളാണ് കുമളിയിൽ ഹർത്താൽ ദിനത്തിൽ ആനവണ്ടിയിൽ പോസ്റ്റ് വെഡിങ്ങ് ഷൂട്ട് നടത്തിയത്. ക്രയോൺസ് ക്രീയേഷൻസ് വെഡിങ്ങ് ഫോട്ടോഗ്രാഫിയാണ് ഷൂട്ട് നടത്തിയിരിക്കുന്നത്.