പ്രണയത്തിന്റെ ഭാവങ്ങൾ വരച്ചു ചേർക്കുമ്പോൾ എന്നും ജലത്തിന് അതിന്റെതായ ഒരു സ്ഥാനമുണ്ട്. ആഴമേറും പ്രണയത്തിന് ആഴങ്ങളിൽ അത്ഭുതം ഒളിപ്പിച്ചിരിക്കുന്ന ജലവും അതിൽ തൊട്ടു തലോടുന്ന കാറ്റും ആ കാറ്റ് തീർക്കുന്ന ഓളങ്ങളും മനോഹരമായി, കാവ്യാത്മകമായി വരച്ചു ചേർക്കുന്ന വല്ലാത്തൊരു ഭാവമുണ്ട്. അറിയാതെ അലിഞ്ഞു ചേരുവാൻ കൊതിക്കുന്ന ഒരു ഭാവം. ആ ഭാവങ്ങൾ ചേർന്ന് നിലക്കൊനൊരു പോസ്റ്റ് വെഡിങ്ങ് ഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
സിദ്ധാർഥ് – ആതിര ദമ്പതികളുടെ ഈ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത് ചന്ദ്ര സ്റ്റുഡിയോക്ക് വേണ്ടി സച്ചിൻ ചന്ദ്രയാണ്. ചമ്പക്കുളത്തുള്ള കുര്യാളശേരി ഹോംസ്റ്റേയാണ് ലൊക്കേഷൻ.