പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് രാധേ ശ്യാം. രാധാകൃഷ്ണകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തും. റിലീസിന് മുന്നേ തന്നെ ചിത്രം വൻ തുക കളക്റ്റ് ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം.
റിലീസിന് മുൻപ് പ്രീ റിലീസ് ബിസിനസിലൂടെ ചിത്രം 200 കോടി കളക്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. ഇതിൽ നൂറ് കോടിക്ക് മുകളിൽ ഡിസ്ട്രിബ്യൂഷന്‍ റൈറ്സ് ആണെന്നാണ് റിപ്പോർട്ട്.
ചിത്രത്തിൽ ഹസ്തരേഖ വിദഗ്ധനായ വിക്രമാദിത്യ ആയിട്ടാണ് പ്രഭാസ് എത്തുന്നത്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിൽ നായിക. പ്രേരണ എന്ന കഥാപാത്രത്തെയാണ് പൂജ ഹെഗ്ഡെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.